SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL
തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ എസ്എസ്എൽസി പരീക്ഷ നാളെ പൂർത്തിയാകും. ഉത്തരക്കടലാസ് മൂല്യനിർണയം ഏപ്രിൽ 3ന് ആരംഭിക്കും. സംസ്ഥാനത്ത് 70 കേന്ദ്രങ്ങളിലായാണ്
ഏപ്രിൽ 26വരെ മൂല്യനിർണയം നടക്കുക. ഇതിനു സമാന്തരമായി ടാബുലേഷൻ ജോലികൾ ഏപ്രിൽ 5മുതൽ ആരംഭിക്കും.
മെയ് ആദ്യവാരത്തിൽ എസ്എസ്എൽസി ഫലം പ്രഖ്യാപിക്കുമെന്നാണ് വിവരം. 4,19,362 പേരാണ് ഈ വർഷം പരീക്ഷ എഴുതിയത്. ഇതിൽ 2,13,801 ആൺകുട്ടികളും 2,05,561 പെൺകുട്ടികളുമാണ്. പരീക്ഷകൾ നാളെ പൂർത്തിയാക്കുന്നതോടെ പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് നാളെ മുതൽ വേനൽ അവധി ആരംഭിക്കും. മറ്റു ക്ലാസ്സുകളിൽ ഉള്ളവർക്ക് മാർച്ച് 31മുതൽ വേനലവധി ആരംഭിക്കും.