SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL
തിരുവനന്തപുരം: കേരളത്തിൽ
ഒന്നാം ക്ലാസ് പ്രവേശന പ്രായത്തിൽ മാറ്റമുണ്ടാകില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി. ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള പ്രായം 6 ആക്കണമെന്ന കേന്ദ്ര സർക്കാർ നിർദേശം അടുത്ത അധ്യയന വർഷത്തിൽ നടപ്പാക്കില്ലെന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞു. നിലവിൽ 5 വയസാണ് കേരളത്തിലെ ഒന്നാം ക്ലാസ് പ്രവേശന പ്രായം. ഇത് മാറ്റാൻ തീരുമാനിച്ചിട്ടില്ല. പ്രായം മാറ്റണെന്ന് സംസ്ഥാനങ്ങൾക്കു കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ പൊതുഅഭിപ്രായമനുസരിച്ച് പിന്നീട് നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.