SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL
കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്ക്കരണ കേന്ദ്രത്തിലെ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ മാറ്റിവെക്കേണ്ടതില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി. ബോർഡ് പരീക്ഷകൾ മാറ്റേണ്ട സാഹചര്യം നിലവിലില്ല. സംസ്ഥാന ബോർഡ് പരീക്ഷയായതിനാൽ മാറ്റിവെക്കാൻ ബുദ്ധിമുട്ടാണെന്നും മന്ത്രി പറഞ്ഞു. എന്നാൽ ഒൻപതാം ക്ലാസ് വരെയുള്ള കുട്ടികൾക്ക്
നാളെ മുതൽ ആരംഭിക്കുന്ന പരീക്ഷയെക്കുറിച്ച് ജില്ലാ കലക്ടർക്ക് തീരുമാനം എടുക്കാമെന്നും മന്ത്രി പറഞ്ഞു. ഇതുവരെ എസ്എസ്എൽസി, ഹയർ സെക്കന്ററി വിദ്യാർഥികളുടെ ഭാഗത്തുനിന്ന് പരീക്ഷ മാറ്റണം എന്ന ഒരാവശ്യം ഉണ്ടായിട്ടില്ല.
മാധ്യമങ്ങളാണ് പരീക്ഷ മാറ്റിവെക്കണമെന്ന ആവശ്യം ഉന്നയിക്കുന്നത്. പരീക്ഷ ആരംഭിക്കുന്നതിന് മുൻപ് എറണാകുളം ജില്ലാ കലക്ടറുമായി വിശദമായി ചർച്ച
നടത്തിയിരുന്നതയും മന്ത്രി പറഞ്ഞു.
ഒൻപതാം ക്ലാസ് വരെയുള്ള കുട്ടികൾക്ക്
നാളെ മുതലാണ് പരീക്ഷ തുടങ്ങുന്നത്.
അതിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ
തീരുമാനമെടുക്കാൻ ജില്ലാ കലക്ടർക്കും
വിദ്യാഭ്യാസ ഡയറക്ടർക്കും
അധികാരമുണ്ട്. ആരോഗ്യവകുപ്പാണ്
ഇക്കാര്യത്തിൽ നിർദേശങ്ങൾ നൽകേണ്ടതെന്നും മന്ത്രി കൂട്ടിച്ചേർത്തു.