SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw
തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ വകുപ്പുകളിലെ നിയമനത്തിനും ഇനിമുതൽ പി.എസ്.സി. എഴുത്തുപരീക്ഷ നിർബന്ധമാക്കും. അഭിമുഖങ്ങളുടെ മാത്രം അടിസ്ഥാനത്തിൽ റാങ്ക്ലിസ്റ്റ് തയാറാക്കിയുള്ള നിയമനം ഒഴിവാക്കാനാണ് തീരുമാനം. അപേക്ഷകർ കുറവുള്ള
തസ്തികകളിലേക്ക് പരീക്ഷ നടത്താതെ അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് നിയമനം നടത്തുകയാണ് ഇതുവരെ ചെയ്തിരുന്നത്. ഈ സംവിധാനം ഇനി മാറും. എന്നാൽ അടിയന്തിര സാഹചര്യങ്ങളിലെ തസ്തിക നിയമങ്ങളിൽ മാത്രം എഴുത്തുപരീക്ഷയിൽ ഇളവ് നൽകും. എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തിൽ ഉദ്യോഗാർഥിയുടെ
അറിവു വിലയിരുത്തിയുയുള്ള
ശാസ്ത്രീയ രീതി ആഭിമുഖത്തിൽ ഇല്ല എന്നതിനാലാണ് പുതിയ തീരുമാനം. അപേക്ഷകർ കുറവുള്ള തസ്തികളിലേക്ക്
ഒഎംആർ, ഓൺലൈൻ, വിവരണാത്മക പരീക്ഷകളിൽ ഏതു നടത്തണമെന്ന് തീരുമാനിച്ചിട്ടില്ല.