പ്രധാന വാർത്തകൾ
സംസ്ഥാന സ്‌കൂൾ കലോത്സവം: ഈ വർഷം മുതൽ തദ്ദേശീയ കലാരൂപങ്ങളുംഒളിമ്പിക്സ് മാതൃകയിൽ സംസ്ഥാന സ്കൂൾ കായികമേള: 17 സ്റ്റേഡിയങ്ങളിൽ രാപ്പകൽ മത്സരങ്ങൾകേരള സ്കൂള്‍ ശാസ്ത്രോത്സവം: 4 ദിവസങ്ങളിലായി 10,000 മത്സരാർത്ഥികൾനാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് അപേക്ഷ തീയതി നീട്ടിറീ ഇൻഫോഴ്സ്ഡ് പ്ലാസ്റ്റിക്: സർട്ടിഫിക്കറ്റ് കോഴ്സ്പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരം വാങ്ങാതെ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിആസൂത്രണ ബോർഡിൽ ഇന്റേൺഷിപ്പിന് അവസരംഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ പിജി ഡിപ്ലോമ ഇൻ ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്പിജി ഹോമിയോ, ആയുർവേദ കോഴ്‌സ് : രണ്ടാംഘട്ട താത്ക്കാലിക അലോട്ട്‌മെന്റ് ലിസ്റ്റ്വിദേശ പഠനത്തിന് സ്കോളർഷിപ്പ്: അപേക്ഷ തീയതി നീട്ടി

പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് പ്രാധാന്യം നൽകുന്ന ബജറ്റ്: മന്ത്രി വി. ശിവൻകുട്ടി

Feb 3, 2023 at 2:18 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g

തിരുവനന്തപുരം:പൊതു വിദ്യാഭ്യാസ മേഖലയ്ക്ക് പ്രാധാന്യം നൽകുന്ന ബജറ്റാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ചതെന്ന് മന്ത്രി വി ശിവൻകുട്ടി. വിദ്യാഭ്യാസ മേഖലയ്ക്ക് സംസ്ഥാന പദ്ധതി വിഹിതമായി 1773.09 കോടി രൂപ നീക്കി വെച്ചിട്ടുണ്ട്. ഉച്ചഭക്ഷണ പദ്ധതി നടപ്പിലാക്കുന്നതിനുള്ള സംസ്ഥാന വിഹിതത്തിലും വർദ്ധനവ് വരുത്താൻ ശ്രദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞതവണ 342.64 കോടിയാണ് നീക്കിവെച്ചത്. ഇത്തവണ അത് 344.64 കോടി രൂപയാണ്. സ്കൂളുകൾക്ക് അടിസ്ഥാന സൗകര്യ വികസനത്തിനുള്ള ആകെ വിഹിതം 85 കോടി രൂപയിൽ നിന്ന് 95 കോടി രൂപയായി വർധിപ്പിച്ചു. സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി 65 കോടി രൂപയാണ വകയിരുത്തിയിരിക്കുന്നത്. കഴിഞ്ഞതവണ ഇത് 25 കോടി രൂപയായിരുന്നു. ഓട്ടിസം പാർക്കിന്റെ വിവിധ പ്രവർത്തനങ്ങൾക്കുള്ള നീക്കിയിരിപ്പ് ഭിന്നശേഷി കുട്ടികൾക്ക് കൈത്താങ്ങ് ആവുന്നതാണ്. ഓട്ടിസം പാർക്കിനായി 40 ലക്ഷം രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. സമഗ്ര ശിക്ഷാ അഭിയാൻ പദ്ധതിയുടെ വിവിധ ഘടകങ്ങളുടെ നടത്തിപ്പിലേക്ക് സംസ്ഥാന വിഹിതമായി 65 കോടി രൂപ നീക്കി വെച്ചിട്ടുണ്ട്. ഏകദേശം 50,000 രൂപയാണ് ഒരു വർഷം സ്കൂൾ വിദ്യാർത്ഥിക്ക് വേണ്ടി സർക്കാർ ചെലവിടുന്നത്.

\"\"

മൊത്തത്തിൽ സാധാരണക്കാരന്റെ മക്കൾ പഠിക്കുന്ന പൊതുവിദ്യാഭ്യാസ ധാരയ്ക്ക് വലിയ പ്രാധാന്യമാണ് സർക്കാർ നൽകിയിരിക്കുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.

\"\"

Follow us on

Related News