SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb
കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആന്റ് പൊളിറ്റിക്സിൽ ഫാക്കൽറ്റി തസ്തികയിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
പൊളിറ്റിക്സ് ആന്റ് ഇന്റർനാഷണൽ റിലേഷൻ സിൽ ഓപ്പൺ വിഭാഗത്തിലും ഹ്യൂമൻ റൈറ്റ്സിൽ എസ്.ടി വിഭാഗത്തിലും ഒരോ ഒഴിവു വീതമാണുള്ളത്.
പ്രായപരിധി യു.ജി.സി. ചട്ട പ്രകാരമുള്ള അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിന്റേതായിരിക്കും. 70 വയസ്സ് കഴിഞ്ഞവരെ നിബന്ധനകൾക്ക് വിധേയമായി പരിഗണിക്കും. അപേക്ഷകർക്ക് യു.ജി.സി. മാനദണ്ഡമനുസരിച്ചുള്ള യോഗ്യത ഉണ്ടായിരിക്കണം. യൂ.ജി.സി. യോഗ്യതയുള്ളവർക്ക് ദിവസം 1750 രൂപ നിരക്കിൽ പ്രതിമാസം പരമാവധി 43750 രൂപയും അല്ലാത്തവർക്ക് ദിവസം 1600 രൂപ നിരക്കിൽ പ്രതിമാസം പരമാവധി 40000 രൂപയും ആയിരിക്കും വേതനം. ഡിസംബർ 20 ന് 12 മണിക്ക് പ്രോ വൈസ് ചാൻസലറുടെ ചേംബറിൽ നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം.
താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും കോപ്പികളും സഹിതം ഒരു മണിക്കൂർ മുൻപ് ഇന്റർവ്യുവിന് ഹാജരാകണം. വിശദ വിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ (http://mgu.ac.in).
സ്പെഷ്യൽ ടീച്ചർ
മഹാത്മാ ഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസിൽ സ്പെഷ്യൽ ടീച്ചർ തസ്തികയിൽ ദിവസ വേതന വ്യവസ്ഥയിൽ താൽക്കാലിക നിയമനത്തിനുള്ള വാക്ക് -ഇൻ- ഇൻറർവ്യൂ സിസംബർ 19 ന് രാവിലെ 10.30 ന് പ്രോ വൈസ് ചാൻസലറുടെ ചേംബറിൽ നടക്കും. 179 ദിവസത്തേക്കുള്ള നിയമനത്തിന് 1050 രൂപയാണ് ദിവസ വേതനം
പ്രീ ഡിഗ്രി അല്ലെങ്കിൽ തതുല്യ യോഗ്യതയും സ്പെഷ്യൽ എഡ്യുക്കേഷനിൽ ഒരു വർഷത്തെ അംഗീകൃത പരിശീലന പരിചയവുമാണ് അടിസ്ഥാന യോഗ്യത. മാനസികവും ശാരീരികവുമായ വൈകല്യമുള്ള കുട്ടികൾക്ക് വേണ്ടി ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിൽ രണ്ടു വർഷത്തിൽ കുറയാതെ ക്ലാസുകൾ നടത്തിയ പരിചയവുമുണ്ടായിരിക്കണം.
പ്രായപരിധി 2022 ജനുവരി ഒന്നിന് 36 വയസ് കവിയരുത്. പട്ടിക ജാതി, പട്ടിക വർഗ, പിന്നോക്ക വിഭാഗക്കാർക്ക് പ്രായപരിധിയിൽ നിയമാനുസൃകമായ ഇളവുകൾ ഉണ്ടായിരിക്കും. ഓപ്പൺ വിഭാഗത്തിലും മുസ്ലിം വിഭാഗത്തിലും ഓരോ ഒഴിവുകൾ വീതമുണ്ട്. താൽപര്യമുള്ളവർ വെള്ള പേപ്പറിൽ എഴുതിയ അപേക്ഷയോടൊപ്പം പ്രായം, വിദ്യാഭ്യാസ യോഗ്യ, പ്രവൃത്തി പരിചയം, ജാതി , അധിക യോഗ്യത എന്നിവയുടെ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഡിസംബർ 19 ന് രാവിലെ 10 മണിക്ക് സർവകലാശാല അഡ്മിനിസ്ട്രേഷൻ വിഭാഗത്തിലുള്ള എഡി. എ 5 സെക്ഷനിൽ ഹാജരാകണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ http://mgu.ac.in ലഭ്യമാണ്.