SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb
തിരുവനന്തപുരം:പിന്നാക്ക വിഭാഗത്തിൽ (OBC) ഉൾപ്പെട്ടതും, മാതാവിനെയോ പിതാവിനെയോ ഇരുവരെയുമോ നഷ്ടപ്പെട്ടതുമായ മെഡിക്കൽ / മെഡിക്കൽ അനുബന്ധ കോഴ്സ് വിദ്യാർത്ഥികൾക്കുള്ള സ്പെഷ്യൽ സ്കോളർഷിപ്പിനുള്ള അപേക്ഷ സമയം നീട്ടി. സംസ്ഥാനത്തെ ഗവൺമെന്റ്/ എയ്ഡഡ് സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥിനികൾക്ക് സ്പെഷ്യൽ സ്കോളർഷിപ്പിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 26വരെ നീട്ടി. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുകളിൽ ബന്ധപ്പെടണം. കൊല്ലം: 0474 2914417, എറണാകുളം: 0484 2983130, പാലക്കാട്: 0491 2505663, കോഴിക്കോട്: 0495 2377786.