പ്രധാന വാർത്തകൾ
‘സബ്ജക്ട് മിനിമം’പദ്ധതി അടുത്ത അധ്യയന വർഷം മുതൽ എല്ലാ ക്ലാസിലുംനാല് വർഷ ഇന്റഗ്രേറ്റഡ് ബിഎഡ് പ്രവേശന രജിസ്‌ട്രേഷൻ 10വരെ: വിശദവിവരങ്ങൾ അറിയാംദക്ഷിണ മേഖല അണ്ടർ-14 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ്: തമിഴ്‌നാടിനെ തകർത്ത് കേരളത്തിന് ഉജ്ജ്വല വിജയംഅഖിലേന്ത്യാ പണിമുടക്ക് ആരംഭിച്ചു: വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കില്ലവിധവകളുടെ മക്കൾക്ക് പഠനസഹായം: അപേക്ഷ മാർച്ച്‌ 20വരെസ്കൂളിലും സർക്കാർ ചടങ്ങിലും ആദ്യം വന്ദേമാതരം: വന്ദേമാതരം നിർബന്ധമാക്കി ഉത്തരവിറങ്ങി അടുത്തവർഷം മുതൽ സ്കൂൾ ബാഗുകളുടെ ഭാരം കുറയും: ബാക്ക് ബെഞ്ചേഴ്സ് പദവിയും ഉണ്ടാവില്ലഅടുത്ത അധ്യയനവർഷം മുതൽ പ്ലസ് വണ്ണിൽ പുതിയ പുസ്തകങ്ങൾ: പരിഷ്ക്കരണം 15വർഷത്തിന് ശേഷംഎസ്എസ്എൽസി, ഹയർസെക്കന്ററി പരീക്ഷ: വിദ്യാർത്ഥികൾക്ക് സഹായം അഭ്യർത്ഥിക്കാം അടുത്ത വർഷത്തെ പാഠപുസ്തക വിതരണം ഫെബ്രുവരി 12മുതൽ

എസ്‌എസ്‌എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ മെയ് 11 മുതൽ പുനരാരംഭിക്കാൻ ധാരണ: അന്തിമ തീരുമാനം പിന്നീട്

Apr 21, 2020 at 1:09 pm

Follow us on

തിരുവനന്തപുരം: ലോക്ക്‌ഡൗൺ മെയ് 3ന് അവസാനിച്ചാൽ എസ്‌എസ്എൽസി, ഹയർസെക്കൻഡറി വിഭാഗങ്ങളിലെ ശേഷിക്കുന്ന പരീക്ഷകൾ മെയ് 11 മുതൽ പുനരാരംഭിക്കുന്നതിന് ധാരണ. ഇതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം പിന്നീട് കൈക്കൊള്ളും. അല്പസമയം മുൻപ് തിരുവനന്തപുരത്ത് ഓഡിയോ കോൺഫറൻസ്‌ സംവിധാനത്തിലൂടെ പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് പരീക്ഷകളെ കുറിച്ച് ചർച്ച ചെയ്തത്. ലോക്ക്‌ഡൗൺ മെയ് 3ന് അവസാനിച്ചാൽ പരീക്ഷകൾ മെയ് രണ്ടാം വാരത്തിൽ ആരംഭിച്ചേക്കും. എല്ലാ സുരക്ഷാ സംവിധാനങ്ങളും പൂർത്തിയാക്കേണ്ടതുണ്ട്. ലോക് ഡൗൺ അവസാനിച്ചാൽ സ്കൂളുകൾ അണുവിമുകതമാക്കി സജ്ജീകരിക്കണം. വിദ്യാർത്ഥികൾ അതത് സ്ഥലങ്ങളിൽ തിരിച്ചെത്തണം. ഇതിന് ശേഷമേ തിയതി തീരുമാനിക്കും. എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ രാവിലെയും ഉച്ചക്കുമായി നടത്താനാണ് തീരുമാനം. പരീക്ഷകളുടെ മൂല്യനിർണ്ണയവും വേഗത്തിൽ പൂർത്തിയാക്കും. പരീക്ഷകൾ പുന:രാരംഭിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി കഴിഞ്ഞു. എസ്‌എസ്‌എൽസിക്ക്‌ മൂന്നും ഹയർസെക്കൻഡറിക്ക്‌ നാലും വൊക്കഷണൽ ഹയർ സെക്കൻഡറിക്ക് അഞ്ചും പരീക്ഷകളാണ് ശേഷിക്കുന്നത്. ഒന്നു മുതൽ എട്ടുവരെയുള്ള ക്ലാസുകളിലെ മുഴുവൻ പേർക്കും സ്ഥാനക്കയറ്റം നൽകാൻ നേരത്തെ തന്നെ തീരുമാനിച്ചിട്ടുണ്ട്‌. ഒമ്പതാം ക്ലാസിലെ ശേഷിക്കുന്ന പരീക്ഷ നടത്തില്ല എന്നാണ് തീരുമാനം. ഇതിനു പകരം പാദ, അർധ വാർഷിക പരീക്ഷകളുടെ മാർക്കുകൾ താരതമ്യം ചെയ്‌ത്‌ വാർഷിക പരീക്ഷയ്‌ക്ക്‌ മാർക്ക്‌ അനുവദിക്കും. ലോക്ക്‌ഡൗണിൽ ഇളവ്‌ ലഭിച്ച ജില്ലകളിലെ സ്‌കൂളുകളിൽ പാഠപുസ്‌തകങ്ങൾ എത്തിക്കാനുള്ള സംവിധാനങ്ങളും നടത്തിയ പരീക്ഷയുടെ മൂല്യനിർണയം ഉൾപ്പെടെയുള്ള കാര്യങ്ങളും ചർച്ച ചെയ്തു .


മെയ്‌ 5 മുതൽ സ്‌കൂൾ പ്രവേശന നടപടികൾ ആരംഭിക്കാനാണ് ശ്രമം.

Follow us on

Related News