പ്രധാന വാർത്തകൾ
പിഎം-ഉഷ പദ്ധതിയിലൂടെ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കു 405 കോടി അനുവദിച്ചുസ്കൂളുകളിൽ കുട്ടികൾക്ക് വിവിധ ഏജൻസികളും സ്വകാര്യ സ്ഥാപനങ്ങളും ക്ലാസുകൾ നൽകരുത്: ഉത്തരവിറങ്ങിഉന്നതവിദ്യാഭ്യാസ കോൺക്ലേവിനായി റീൽസ് മത്സരം: വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ജീവനക്കാർക്കും പങ്കെടുക്കാംസ്കൂൾ കലോത്സവം: ഇത്തവണ മത്സരങ്ങൾ കൃത്യസമയം പാലിക്കുംകേരളത്തിലെ നദികൾ മത്സര വേദികൾ: കലോത്സവത്തിന്റെ 25 വേദികളുടെ വിശദവിവരങ്ങൾപരീക്ഷകളുടെ രഹസ്യസ്വഭാവവും ഗുണനിലവാരവും ഉറപ്പുവരുത്തും: മന്ത്രി വി. ശിവൻകുട്ടിസംസ്ഥാന സ്കൂൾ കലോത്സവ പ്രോഗ്രാം ഷെഡ്യൂൾ പ്രകാശനം ചെയ്തു: വിശദ വിവരങ്ങൾ അറിയാംചോദ്യപേപ്പർ ചോർച്ചയിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്അങ്കണവാടി കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണു: ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്സ്‌കൂൾ കലോത്സവ പ്രചാരണത്തിനായി റീൽസ് മത്സരം:ജനുവരി 4 മുതൽ 8 വരെ

പൊതുവിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങൾ നേരിട്ടറിയാൻ ഫിൻലാൻഡ് സംഘം കേരളത്തിൽ

Dec 4, 2022 at 6:29 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHb

തിരുവനന്തപുരം: കേരളം നടപ്പിലാക്കിവരുന്ന വിദ്യാഭ്യാസ മാതൃകകൾ പഠിക്കാനും നേരിട്ട് അറിയുന്നതിനുമായി ഫിൻലാന്റിൽ നിന്നുള്ള വിദ്യാഭ്യാസ സംഘം തലസ്ഥാനത്തെത്തി. മുഖ്യമന്ത്രിയും സംഘവും ഫിൻലാൻ്റ് സന്ദർശിച്ചതിൻ്റെ ഭാഗമായുള്ള തുടർ ചർച്ചകൾക്കായിട്ടാണ് സംഘം ഇന്ന് തിരുവനന്തപുരത്ത് എത്തിയത്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള വേദിയിലും സംഘമെത്തി. ഇന്നുമുതൽ 8-ാം തീയ്യതി വരെ ഇവർ സംസ്ഥാനത്ത് ഉണ്ടാകും. കേരളത്തിൻ്റെ വിദ്യാഭ്യാസ മേഖലയിൽ പ്രീ പ്രൈമറി വിദ്യാഭ്യാസം, ഗണിത, ശാസ്ത്ര പഠനരീതികൾ, ടീച്ചർ ട്രെയിനിങ്, മൂല്യനിർണയ രീതികൾ, ഗവേഷണ സഹകരണ സാധ്യതകൾ, തുടങ്ങിയ മേഖലകളിൽ വിദ്യാഭ്യാസ വകുപ്പിൻ്റെ വിവിധ ഏജൻസികളുമായും സംഘം ചർച്ചകൾ നടത്തും.

\"\"
.

സംസ്ഥാന സർക്കാരിൻറെ പ്രത്യേക അതിഥികളായി ഫിൻലാൻഡ് അംബാസിഡറിന്റെ നേതൃത്വത്തിൽ എത്തിയ സംഘത്തിൽ ഫിൻലാന്റ് വിദ്യാഭ്യാസ മേഖലയിലെ ഉന്നത ഉദ്യോഗസ്ഥർ അടക്കമുള്ളവരാണ് ഉള്ളത്.
മുഖ്യമന്ത്രി, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്നിവരെ സന്ദർശിക്കുകയും പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിവിധ ഏജൻസികളിൽ നേരിട്ട് എത്തി വികസന മാതൃകകളിൽ സംവദിക്കുകയും ചെയ്യും. ഔദ്യോഗിക സന്ദർശന ദിനമായ അഞ്ചാം തീയതി പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ,ഡയറക്ടർ ജനറൽ ഓഫ് എഡ്യൂക്കേഷൻ എന്നിവരുടെ ഓഫീസുകളിൽ സന്ദർശനം നടത്തും.

\"\"


പൊതുവിദ്യാഭ്യാസ മേഖലയിലെ സംസ്ഥാനത്തിന്റെ ഇടപെടലുകളെ കുറിച്ചും നടപ്പിലാക്കിവരുന്ന പ്രവർത്തനങ്ങളെ സംബന്ധിച്ചും ചർച്ച നടത്തും. ഡിസംബർ 6ന് പൊതുവിദ്യാഭ്യാസ മേഖലയിൽ പ്രൈമറിതലം മുതൽ ഹയർ സെക്കൻഡറി , വൊക്കേഷണൽ ഹയർ സെക്കൻഡറി തലം വരെ സർവ്വതോന്മുഖമായ ഇടപെടൽ നടത്തിവരുന്ന കേന്ദ്ര-സംസ്ഥാന പദ്ധതിയായ സമഗ്ര ശിക്ഷ കേരളയുടെ സംസ്ഥാന ഓഫീസിലാണ് സംഘമെത്തുക.
തുടർന്ന് കേന്ദ്രാവിഷ്കൃത പദ്ധതി പ്രവർത്തനങ്ങളുടെ നടപ്പിലാക്കൽ സംബന്ധിച്ച യോഗത്തിൽ പങ്കെടുക്കും. സംസ്ഥാന പഠന ഗവേഷണ കൗൺസിൽ ആസ്ഥാനത്തും ചാനലിലും സന്ദർശനം നടത്തുന്ന സംഘം കേരള മാതൃകകൾ നേരിട്ടറിയും. വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്ന സംഘം സംസ്ഥാന ആസൂത്രണ ബോർഡും സന്ദർശിക്കും .പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഒരുക്കുന്ന കലാ-സാംസ്കാരിക സായാഹ്നത്തിലും അതിഥി സൽക്കാരത്തിലും സംഘം പങ്കെടുക്കും.

\"\"

എട്ടാം തീയതി മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിക്കും. സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കിവരുന്ന വിദ്യാഭ്യാസ വികസന മാതൃകകൾ സംബന്ധിച്ച് ആശയവിനിമയവും ചർച്ചയും നടത്തും. തൊട്ടടുത്ത ദിവസം സന്ദർശനം പൂർത്തിയാക്കി മടങ്ങും.

\"\"

Follow us on

Related News

ഉന്നതവിദ്യാഭ്യാസ കോൺക്ലേവിനായി റീൽസ് മത്സരം: വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ജീവനക്കാർക്കും പങ്കെടുക്കാം

ഉന്നതവിദ്യാഭ്യാസ കോൺക്ലേവിനായി റീൽസ് മത്സരം: വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ജീവനക്കാർക്കും പങ്കെടുക്കാം

തിരുവനന്തപുരം:ജനുവരിയിൽ കൊച്ചിയിൽ നടക്കുന്ന അന്താരാഷ്ട്ര ഉന്നതവിദ്യാഭ്യാസ...