പ്രധാന വാർത്തകൾ
മുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യംഎംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെഓണം അവധി ഓഗസ്റ്റ് 29മുതൽ: ഈ വർഷത്തെ അവധികൾ പ്രഖ്യാപിച്ചുഈ അധ്യയന വർഷത്തെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ ഇതാപ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെഗവർണ്ണറുടെ അധികാരം സംബന്ധിച്ച സ്കൂൾ പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരംCUET-UG 2025 ഫലം പ്രസിദ്ധീകരിച്ചു. പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചുജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ലവൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടി

കെ.എ.ടി.എഫ്. ഓൺലൈൻ ഐ.സി.ടി. പരിശീലനത്തിന് തുടക്കമായി.

Apr 16, 2020 at 4:48 pm

Follow us on

മലപ്പുറം: സംസ്ഥാനത്തെ അറബിക് അധ്യാപകർക്കായി കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ ഓൺലൈൻ ഐ.ടി അധ്യാപക പരിശീലനത്തിന് തുടക്കമായി.
പൊതു വിദ്യാലയങ്ങളിലെല്ലാം ഹൈടെക് ക്ലാസ് മുറികൾ ഒരുക്കിയ സാഹചര്യത്തിൽ ആധുനിക സാങ്കേതിക വിദ്യയിലൂടെ പഠന പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യാൻ അധ്യാപകരെ പ്രാപ്തരാക്കുന്നതിന്റെ ഭാഗമായാണ് കെ.എ.ടി.എഫ് ഐ.ടി.വിഭാഗം പരിശീലനം ആരംഭിച്ചത്.

ഓൺലൈൻ പരിശീലനത്തിന്റെ ഉദ്ഘാടനം പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. നിയമസഭാ പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീർ, അഡ്വ. എ.എം. ആരിഫ് എം.പി ആലപ്പുഴ, പി. ഉബൈദുല്ല എം.എൽ.എ, കെ.എ.ടി.എഫ്. സംസ്ഥാന പ്രസിഡന്റ് എം.വി. അലിക്കുട്ടി, ജനറൽ സെക്രട്ടറി ടി.പി. അബ്ദുൽ ഹഖ്, മുൻ പ്രസിഡന്റ് ഇബ്രാഹിം മുതൂർ എന്നിവർ ഓൺലൈനിലൂടെ ആശംസകൾ കൈമാറി. സഹീർ പുന്നാട്, അഹമ്മദ് സദാദ് കണ്ണൂർ, എം. മുഹമ്മദ്, എൻ. നസീർ തുടങ്ങിയ ഐ.ടി വിദഗ്‌ദരാണ് ആദ്യഘട്ട ക്ലാസ്സുകൾക്ക് നേതൃത്വം നൽകി വരുന്നത്. ഐ.ടി പരിശീലനത്തിന് മാത്രമായി തയ്യാറാക്കിയ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ കെ.എ.ടി.എഫ് സൈറ്റ് മുഖേന രജിസ്റ്റർ ചെയ്ത മുവ്വായിരത്തിൽ പരം അധ്യാപകരാണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്.

.

Follow us on

Related News