പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

നാളെ കേരളപ്പിറവി ദിനാഘോഷം: ഭരണഭാഷാ വാരാഘോഷത്തിനും നാളെ തുടക്കം

Oct 31, 2022 at 5:45 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL   https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

തിരുവനന്തപുരം: ഈ വർഷത്തെ മലയാള ദിനാഘോഷത്തിന്റെയും ഭരണഭാഷാ വാരാഘോഷത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 12 ന് നടക്കുന്ന പരിപാടിയിൽ ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷനാകും. സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ വാസവൻ മുഖ്യപ്രഭാഷണം നടത്തും. ചീഫ് സെക്രട്ടറി വി.പി ജോയ് ഉദ്യോഗസ്ഥർക്ക് ഭരണഭാഷ ചൊല്ലിക്കൊടുക്കും.
മലയാള ഭാഷയ്ക്കു നൽകിയ വിലപ്പെട്ട സംഭാവനകൾ കണക്കിലെടുത്ത് എം. മുകുന്ദൻ, പ്രൊഫ. വി. മധുസൂദനൻ നായർ എന്നിവരെ സംസ്ഥാന സർക്കാർ ചടങ്ങിൽ ആദരിക്കും. സമകാലിക ജനപഥം ഭരണഭാഷാപതിപ്പിന്റെ പ്രകാശനം,സംസ്ഥാനതല ഭരണഭാഷാ പതിപ്പിന്റെ പുരസ്‌കാരം നൽകൽ തുടങ്ങിയവയും മുഖ്യമന്ത്രി നിർവഹിക്കും.

\"\"


മികച്ച വകുപ്പിനുള്ള സംസ്ഥാനതല ഭരണഭാഷാ പുരസ്‌കാരം നിയമസഭാ സെക്രട്ടേറിയറ്റിനും മികച്ച ജില്ലയ്ക്കുള്ള പുരസ്‌കാരം പാലക്കാട് ജില്ലക്കും സമ്മാനിക്കും. ഭരണഭാഷാ സേവന പുരസ്‌കാരം – ക്ലാസ് IIII വിഭാഗം ഒന്നാംസ്ഥാനം ലഭിച്ച ഹോമിയോപ്പതി ഡയറക്ടറേറ്റിലെ ഹനിഷ് എം. പി.ക്കും, രണ്ടാംസ്ഥാനം ലഭിച്ച കായംകുളം ഫയർ ആൻഡ് റസ്‌ക്യു ഓഫീസിലെ ജി. പ്രസന്നകുമാറിനും തദ്ദവസരത്തിൽ പുരസ്‌കാരം നൽകും. ഭരണഭാഷാ സേവന പുരസ്‌കാരം – ക്ലാസ് III ടൈപ്പിസ്റ്റ്/കമ്പ്യൂട്ടർ അസിസ്റ്റന്റ് / സ്റ്റെനോഗ്രാഫർവിഭാഗം ഒന്നാംസ്ഥാനം ചെങ്ങന്നൂർ സർവെ-ഭൂരേഖാ വകുപ്പിലെ ശാന്തികൃഷ്ണൻ എസ്സിനും, രണ്ടാംസ്ഥാനം പറവൂർ ഠൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ ദീപലക്ഷ്മി കെ. ജി. ക്കും സമ്മാനിക്കും.

\"\"

Follow us on

Related News