SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DU5wztjhq7IK9HulRoICZe
കോഴിക്കോട്: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. അസോസിയേറ്റ് പ്രൊഫസര്‍- ഇ.ഡബ്ലയു.എസ് -1 ഒഴിവ്. പി.എച്ച്.ഡി.ആണ് യോഗ്യത. കുറഞ്ഞത് ആറുവര്‍ഷത്തെ പ്രവര്‍ത്തി പരിചയം അഭികാമ്യം. 1,39,600-2,11,300 രൂപ ശമ്പളം.
അസിസ്റ്റന്റ് പ്രൊഫസര്‍- ജനറല്‍-7, ഒ.ബി.സി -3, എസ് സി -2, ഇ.ഡബ്ലയൂ.എസ് -3.
യോഗ്യത പി എച്ച് ഡി. മൂന്നുവര്‍ഷത്തെ പ്രവര്‍ത്തി പരിചയം അഭികാമ്യം.
http://iimk.ac.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും തപാലിലൂടെ അയക്കണം. വിലാസം വെബ്‌സൈറ്റില്‍ ലഭ്യമാകും. ഓണ്‍ലൈന്‍ അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 31. തപാല്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 10.