SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw
കണ്ണൂർ: സർവകലാശാല മാങ്ങാട്ടുപറമ്പ ക്യാമ്പസ്സിലുള്ള സ്റ്റാറ്റിസ്റ്റിക്കൽ സയൻസസ് പഠന വകുപ്പിൽ ദിവസ വേതന അടിസ്ഥാനത്തിൽ ഒരു അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവുണ്ട്. യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 20 രാവിലെ 10.30 ന് മാങ്ങാട്ടുപറമ്പ ക്യാമ്പസ്സിലുള്ള സ്റ്റാറ്റിസ്റ്റിക്കൽ സയൻസസ് പഠന വകുപ്പിൽ ഹാജരാകേണ്ടതാണ്. നെറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കുന്നതാണ്.
അസിസ്റ്റന്റ് പ്രഫസർ
കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ ക്യാമ്പസിലെ ഹിസ്റ്ററി പഠനവകുപ്പിൽ ദിവസ വേതന അടിസ്ഥാനത്തിൽ അസിസ്റ്റൻ്റ് പ്രൊഫസറുടെ ഒഴിവുണ്ട്. യു ജി സി നെറ്റ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 18 രാവിലെ 10:30 ന് മാങ്ങാട്ടുപറമ്പ ക്യാമ്പസിലെ പഠന വകുപ്പിൽ എത്തണം. ഫോൺ: 8157083710
സ്പോട്ട് അഡ്മിഷൻ
കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള ഐ സി എം പറശ്ശിനിക്കടവ്, സി എം എസ് നീലേശ്വരം എന്നീ സെൻ്ററുകളിൽ എം ബി എ പ്രോഗ്രാമിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താല്പര്യമുള്ളവർ ഒക്ടോബർ 18 ന് രാവിലെ 10 മണിക്ക് പാലയാട് ക്യാമ്പസിലെ പഠനവകുപ്പിൽ എത്തണം. സി മാറ്റ്, കാറ്റ് ഇല്ലാത്തവർക്കും സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം.
ഹാൾടിക്കറ്റ്
19.10.2022, 20.10.2022 എന്നീ തീയതികളിൽ ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബി.ടെക് സപ്ലിമെന്ററി (പാർട്ട് ടൈം ഉൾപ്പടെ) മെയ് 2021, ആറാം സെമസ്റ്റർ ബി.ടെക് സപ്ലിമെന്ററി (പാർട്ട് ടൈം ഉൾപ്പടെ) മെയ് 2021 പരീക്ഷകളുടെ ഹാൾ ടിക്കറ്റ് സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.
തീയതി നീട്ടി
അഫിലിയേറ്റഡ് കോളേജുകളിലെ അഞ്ചാം സെമസ്റ്റർ ബിരുദ നവംബർ 2022 പരീക്ഷകളുടെ എ.പി.സി. സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബർ 21 ലേക്ക് നീട്ടിയിരിക്കുന്നു.
പരീക്ഷാ ടൈം ടേബിൾ
02.11.2022 നു ആരംഭിക്കുന്ന സർവ്വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലേയും പഠന സെന്ററുകളിലേയും രണ്ടാം സെമസ്റ്റർ എം.സി.എ പരീക്ഷകളുടെ (മെയ് 2022) ടൈം ടേബിൾ സർവ്വകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
01.11.2022 ന് ആരംഭിക്കുന്ന രണ്ടാം വർഷ വിദൂര വിദ്യാഭ്യാസ ബിരുദ (സപ്ലിമെന്ററി/ ഇംപ്രൂവ്മെന്ററ്), ഏപ്രിൽ 2022 പരീക്ഷകളുടെ പരീക്ഷാ ടൈംടേബിൾ സർവ്വകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
ഹ്യൂമൻ റൈറ്റ്സ് & ആർ ടി ഐ – ഹ്രസ്വകാല കോഴ്സ്
കണ്ണൂർ സർവകലാശാല യു ജി സി – എച്ച് ആർ ഡി സി ക്കു 2022-23 വർഷത്തിൽ യു ജി സി അനുവദിച്ച ഹ്യൂമൻ റൈറ്റ്സ് ആൻഡ് ആർ ടി ഐ എന്ന വിഷയത്തിൽ ഒക്ടോബർ 28 മുതൽ നവംബർ 3 വരെ നടക്കുന്ന ഹ്രസ്വകാല പരിശീലന കോഴ്സിലേക്ക്, സർവകലാശാല – കോളേജ് അധ്യാപകർക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.
കണ്ണൂർ സർവകലാശാല ഹെറിറ്റേജ് പ്രോജക്ടിന് തുടക്കമായി
കണ്ണൂർ സർവ്വകലാശാല നാഷണൽ സർവീസ് സ്കീമിൻ്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന കണ്ണൂർ യൂണിവേഴ്സിറ്റി ഹെറിറ്റേജ് പ്രോജക്ടിൻ്റെ (KUHP) തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. കേരളത്തിൻ്റെ പൈതൃക സമ്പത്ത് സംരക്ഷിക്കുക എന്ന ലക്ഷ്യവുമായി ആരംഭിച്ച ദൗത്യം വടക്കേ മലബാറിൽ മാത്രം ആയിരിക്കും പ്രാരംഭ ഘട്ടത്തിൽ നടപ്പിലാക്കുക. പിന്നീട് അത് കേരളം മുഴുവൻ വ്യാപിപ്പിക്കും. കേരളത്തിൻ്റെ ചരിത്രവുമായി ബന്ധപ്പെട്ട കലാരൂപങ്ങൾ, വസ്തുക്കൾ, ഉപകരണങ്ങൾ, വാക്കുകൾ എന്നിവയെ സംബന്ധിക്കുന്ന വിവരങ്ങൾ ഡിജിറ്റൽ രൂപത്തിലോ അല്ലാതെയോ ഭാവിയിലേക്ക് കരുതിവെക്കുക എന്നതാണ് പ്രോജക്ടിൻ്റെ ലക്ഷ്യം. കണ്ണൂർ സർവകലാശാല എൻ എസ് എസ് കോഡിനേറ്റർ ഡോ. ടി പി നഫീസ ബേബി സ്വാഗതം പറഞ്ഞ ചടങ്ങിൽ വൈസ് ചാൻസിലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വച്ച് ഹെറിറ്റേജ് പ്രോജക്ടിൻ്റെ ലോഗോ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യ പ്രകാശനം ചെയ്തു. സിന്റിക്കേറ്റംഗം ഡോ. എ അശോകൻ, സ്റ്റേറ്റ് എൻ എസ് എസ് ഓഫീസർ ഡോ. ആർ എൻ അൻസർ എന്നിവർ ആശംസകൾ അറിയിച്ചു. എൻ എസ് എസ് ജില്ലാ കോഡിനേറ്റർ ഡോ. കെ വി സുജിത്ത് നന്ദി പ്രകാശിപ്പിച്ചു.