പ്രധാന വാർത്തകൾ
മുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യംഎംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെഓണം അവധി ഓഗസ്റ്റ് 29മുതൽ: ഈ വർഷത്തെ അവധികൾ പ്രഖ്യാപിച്ചുഈ അധ്യയന വർഷത്തെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ ഇതാപ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെഗവർണ്ണറുടെ അധികാരം സംബന്ധിച്ച സ്കൂൾ പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരംCUET-UG 2025 ഫലം പ്രസിദ്ധീകരിച്ചു. പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചുജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ലവൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടി

സ്വയംതൊഴില്‍ ശില്‍പ്പശാല: 21നും 65നും ഇടയില്‍ പ്രായമുള്ള തൊഴില്‍ രഹിതര്‍ക്ക് അവസരം

Oct 13, 2022 at 9:14 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw

തിരുവനന്തപുരം: നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വീസ് വകുപ്പ് തിരുവനന്തപുരം മോഡല്‍ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്-ന്റെ ആഭിമുഖ്യത്തില്‍ വിജയകരമായി നടപ്പിലാക്കി വരുന്ന കെസ്രു, മള്‍ട്ടിപര്‍പ്പസ് സര്‍വീസ് സെന്റേര്‍സ് / ജോബ് ക്ലബ്ബ്, നവജീവന്‍, ശരണ്യ, കൈവല്യ എന്നീ സ്വയം തൊഴില്‍ പദ്ധതികളെ കുറിച്ചുള്ള ബോധവത്കരണ ശില്പശാലയും അപേക്ഷാ ഫോറങ്ങളുടെ വിതരണവും ഒക്ടോബര്‍ 19, 20, 21 തീയതികളില്‍ രാവിലെ 10.30 മുതല്‍ തിരുവനന്തപുരത്തെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും.

\"\"

സ്വയം തൊഴില്‍ ചെയ്യാന്‍ താത്പര്യമുള്ള 21 നും 65 നും ഇടയില്‍ പ്രായമുള്ള തൊഴില്‍ രഹിതര്‍ക്ക് പങ്കെടുക്കാം. ഒക്ടോബര്‍ 19ന് കടകംപള്ളി മിനി സിവില്‍ സ്റ്റേഷന്‍ ഒന്നാമത്തെ നിലയിലെ കോണ്‍ഫറന്‍സ് ഹാളില്‍ കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ ശില്‍പശാല ഉദ്ഘാടനം ചെയ്യും. ഒക്ടോബര്‍ 20നു നേമം നഗരസഭാ കല്യാണമണ്ഡപത്തിലും ഒക്ടോബര്‍ 21നു മണകാട്, കുര്യാത്തി അമ്മന്‍ കോവില്‍ ജംഗ്ഷന്‍, ആനന്ദനിലയം ഓര്‍ഫനേജ് കമ്മ്യൂണിറ്റി ഹാള്‍, എന്നിവിടങ്ങളിലും ശില്‍പ്പശാലകള്‍ സംഘടിപ്പിക്കും. പങ്കെടുക്കുന്നവര്‍ക്ക് എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍, അധിക സര്‍ട്ടിഫിക്കറ്റ് കൂട്ടി ചേര്‍ക്കല്‍, രജിസ്ട്രേഷന്‍ കാര്‍ഡ് പുതുക്കല്‍ എന്നീ സൗകര്യം ഉണ്ടായിരിക്കും.

\"\"

Follow us on

Related News