SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HQhjpKVfYW18KNNmRpNRq0
തിരുവനന്തപുരം: ലഹരിമുക്ത കേരളം പദ്ധതിയുടെ ഭാഗമായി ഗാന്ധിജയന്തി ദിനത്തിൽ സ്കൂളുകളിൽ ആസൂത്രണം ചെയ്ത പരിപാടികൾ നാളെ (ഒക്ടോബർ 6ന്) നടക്കും. രാവിലെ 10ന് ലഹരിവിരുദ്ധ പ്രചാരണ പ്രവർത്തനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നടക്കും. അതത് പ്രദേശത്തെ ജനപ്രതിനിധികൾ, കലാകായിക സാഹിത്യ പ്രതിഭകൾ, പൊതുജനങ്ങൾ തുടങ്ങി പരമാവധി ആളുകളുടെ പങ്കാളിത്തത്തോടെ സ്ക്കൂൾ തല പരിപാടി രാവിലെ 9.30ന് ആരംഭിക്കും.
എൻ.എസ്.എസ്, എസ്.പി.സി., എൻ.സി.സി., സ്കൗട്ട് & ഗൈഡ്, ജെ.ആർ.സി., ലിറ്റിൽ കൈറ്റ്സ്\’, ആന്റി നാർകോട്ടിക് ക്ലബ് , മറ്റ് ക്ലബുകളിൽ പ്രവർത്തിക്കുന്നവർ ഈ പരിപാടികളിൽ സജീവമായി പങ്കെടുക്കണമെന്നും മന്ത്രി വി ശിവൻകുട്ടി അഭ്യർത്ഥിച്ചു.