SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ
തിരുവനന്തപുരം: വിദ്യാഭ്യാസവകുപ്പ് സംഘടിപ്പിക്കുന്ന വിവിധ സ്കൂൾ മേളകളുടെ ലോഗോ തയ്യാറാക്കി നൽകാൻ അവസരം. സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം, കായികോത്സവം, സംസ്ഥാന സ്കൂൾ കലോത്സവം എന്നിവയ്ക്കുള്ള പ്രത്യേകം \’ലോഗോ\’കൾ തയ്യാറാക്കി നൽകാൻ വിദ്യാഭ്യാസ വകുപ്പ് അപേക്ഷ ക്ഷണിച്ചു.
വിദ്യാർത്ഥികൾ, അദ്ധ്യാപകർ, പൊതുജനങ്ങൾ എന്നിവർക്ക് ലോഗോ രൂപകല്പന മത്സരത്തിൽ പങ്കെടുക്കാം. ശാസ്ത്രോത്സവം, കലോത്സവം, കായികോത്സവം എന്നിവയ്ക്ക്
പ്രത്യേകം പ്രത്യേകമാണ് ലോഗോ തയ്യാറാക്കേണ്ടത്.
സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം എറണാകുളം ജില്ലയിൽ വച്ച്
നവംബർ മാസം 10, 11, 12 തീയതികളിലും, 64-ാമത് സംസ്ഥാന സ്കൂൾ
കായികോത്സവം ഡിസംബർ മാസം 3, 4, 5, 6 തീയതികളിൽ തിരുവനന്തപുരത്ത്
വച്ചും, 61-ാമത് സംസ്ഥാന സ്കൂൾ കലോത്സവം 2023 ജനുവരി 3 മുതൽ 7
വരെയുള്ള തീയതികളിൽ കോഴിക്കോട്
വച്ചും നടത്തും.
താല്പര്യമുള്ളവർക്ക് മൂന്ന്
വിഭാഗത്തിലും ലോഗോ തയ്യാറാക്കി നൽകാവുന്നതാണ്. ലോഗോയിൽ ഉൾപ്പെടുത്തേണ്ട വിവരങ്ങൾ ചുവടെ ചേർക്കുന്നു. ബന്ധപ്പെട്ട മേളകളുടെ പ്രതീകങ്ങൾ ഉൾപ്പെടുത്തിയാകണം ലോഗോ
തയ്യാറാക്കേണ്ടത്.
🌐 മേളകൾ നടക്കുന്ന ജില്ലയുടേതായ പ്രതീകം അനുയോജ്യമാംവണ്ണം
ഉൾപ്പെടുത്താവുന്നതാണ്.
🌐അതത് മേളകളുടെ തീയതികളുടെ രേഖപ്പെടുത്തലുകൾ ഉണ്ടാകണം
🌐എഡിറ്റ് ചെയ്യുവാൻ കഴിയുന്ന തരത്തിലെ ഫോർമാറ്റിൽ സി.ഡി.യും ഒപ്പം എ
സൈസ് പേപ്പറിൽ കളർ പ്രിന്റും നൽകണം.👇🏻
🌐ലോഗോ തയ്യാറാക്കി അയക്കുന്ന കവറിന് പുറത്ത് ഏത് മേളയുടെ
ലോഗോയാണെന്ന് പ്രത്യേകം രേഖപ്പെടുത്തേണ്ടതാണ്.
🌐ലോഗോകൾ ഒക്ടോബർ മാസം 15-ാം തീയതി വൈകുന്നേരം 5 മണിക്ക് മുമ്പായി
താഴെ പറയുന്ന വിലാസത്തിൽ ലഭ്യമാക്കേണ്ടതാണ്.👇🏻
വിലാസം
സി.എ. സന്തോഷ്,
പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ (ജനറൽ),
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം,
ജഗതി, തിരുവനന്തപുരം- 695 014.