SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw
തിരുവനന്തപുരം: അസി. പ്രഫസര്‍, ലക്ചറര്‍, നോണ്‍ വൊക്കേഷനല്‍ ടീച്ചര്‍, സബ് എന്‍ജിനീയര്‍ (സിവില്‍), ഫോര്‍മാന്‍, ഡെപ്യൂട്ടി മാനേജര്‍ (പ്രൊഡക്ഷന്‍, ഫിനാന്‍സ്), ഹൈസ്കൂള്‍ ടീച്ചര്‍, ഫുള്‍ടൈം ലാംഗ്വേജ് ടീച്ചര്‍, ലബോറട്ടറി അറ്റന്‍ഡര്‍, ഹയര്‍സെക്കന്‍ഡറി ടീച്ചര്‍, ഫാര്‍മസിസ്റ്റ് തുടങ്ങി 34 തസ്തികകളിലേക്കുള്ള വിജ്ഞാപനം പുറപ്പെടുവിക്കാനാണ് പിഎസ്‌സി യോഗം തീരുമാനിച്ചത്.
വനിതാ ശിശുവികസന വകുപ്പിലെ കെയര്‍ ടേക്കര്‍, വിവിധ ജില്ലകളിലെ ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ തുടങ്ങി 5 തസ്തികകളിലേക്കുള്ള അഭിമുഖം നടത്താനും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ റീഹാബിലിറ്റേഷന്‍ ടെക്നിഷ്യന്‍ തസ്തികയില്‍ ഓണ്‍ലൈന്‍ പരീക്ഷ നടത്താനും തീരുമാനമുണ്ട്.
തൃശൂരില്‍ ബൈന്‍ഡര്‍ തസ്തികയില്‍ ഒഎംആര്‍ പരീക്ഷയാണ് നടത്തുക. പുതിയ വിജ്ഞാപനങ്ങള്‍ ഒക്ടോബര്‍ ഒന്നിന് ഗസറ്റില്‍ പ്രസിദ്ധീകരിക്കും.