ന്യൂഡൽഹി: ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയിലെ വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. അക്കൗണ്ട്സ് മാനേജർ മുതൽ ടെക്‌നിക്കൽ മാനേജർ വരെയുള്ള ഒഴിവിലേക്കാണ് അവസരം. ജനറൽ, ഡിപ്പോ, മൂവ്‌മെന്റ്, അക്കൗണ്ട്‌സ്, ടെക്‌നിക്കൽ, ഹിന്ദി, സിവിൽ, ഇലക്‌ട്രിക്കൽ, മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗങ്ങളിലാണ് നിയമനം. ആകെ 113 ഒഴിവുകൾ ഉണ്ട്. സൗത്ത് സോണിൽ 16 ഒഴിവുകൾ, നോർത്ത് സോണിൽ 38 ഒഴിവുകൾ, വെസ്റ്റ് സോണിൽ 20ഒഴിവുകൾ, ഇൗസ്റ്റ് സോണിൽ 21 ഒഴിവുകൾ, നോർത്ത് ഈസ്റ്റ് സോണുകളിൽ 18 ഒഴിവുകൾ. ഉദ്യോഗാർഥികൾക്ക് സെപ്റ്റംബർ 26 വരെ ഒാൺലൈനായി അപേക്ഷ സമർപ്പിക്കാം.
ഏതെങ്കിലും ഒരു സോണിലെ ഒരു തസ്തികയിലേക്കു മാത്രമേ അപേക്ഷിക്കാവൂ. പ്രായപരിധി: 28. മാനേജർ (ഹിന്ദി): 35. അർഹർക്ക് ഇളവ് നൽകും.
നിയമനം-ശമ്പളം
ജനറൽ, ഡിപ്പോ, മൂവ്‌മെന്റ്, അക്കൗണ്ട്‌സ്, ടെക്‌നിക്കൽ, സിവിൽ ഇലക്‌ട്രിക്കൽ മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗങ്ങളിൽ അപേക്ഷിക്കുന്നവരെ ആദ്യഘട്ടത്തിൽ മാനേജ്മെന്റ് ട്രെയിനിയായാണ് നിയമിക്കുക. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 6മാസത്തെ പരിശീലനം നൽകും. പരിശീലന സമയത്ത് പ്രതിമാസം 40,000 രൂപ സ്റ്റൈപൻഡ് അനുവദിക്കും. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവരെ 40,000 രൂപ മുതൽ 1,40,000 രൂപ വരെ സ്കെയിലിൽ മാനേജർ തസ്തികയിൽ നിയമിക്കും.👇🏻
തിരഞ്ഞെടുപ്പ് രീതി
2ഘട്ടങ്ങളിലായി ഒാൺലൈൻ വഴിയാണ് ടെസ്റ്റ് നടക്കുക. ഇന്റർവ്യൂ അടിസ്ഥാനമാക്കിയാണ് അവസാന തിരഞ്ഞെടുപ്പ്. കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ട്. രജിസ്ട്രേഷൻ ഫീസ് 800 രൂപയാണ്. ഫീസ് ഒാൺലൈനായി അടയ്ക്കാം. സ്‌ത്രീകൾ, പട്ടികവിഭാഗം, ഭിന്നശേഷിക്കാർ എന്നിവർ ഫീസ് അടയ്‌ക്കേണ്ടതില്ല. വിശദവിവരങ്ങൾ http://fci.gov.in ൽ ലഭ്യമാണ്. ഒഴിവ് വിവരങ്ങൾ താഴെ
മാനേജർ (ജനറൽ, ഡിപ്പോ)
60 ശതമാനം മാർക്കോടെയുള്ള ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യത. (പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്ക് 55 ശതമാനം മതി). അല്ലെങ്കിൽ സിഎ/ഐസിഡബ്ല്യുഎ/സിഎസ്.
മാനേജർ (അക്കൗണ്ട്സ്) യോഗ്യത: ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ/ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് കോസ്‌റ്റ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ/ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയിൽ അസോഷ്യേറ്റ് മെംബർഷിപ് അല്ലെങ്കിൽ ബികോം, പോസ്റ്റ് ഗ്രാജുവേറ്റ് എംബിഎ (ഫിനാൻസ്) അല്ലെങ്കിൽ ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യ യോഗ്യത വേണം.
മാനേജർ (ടെക്‌നിക്കൽ) യോഗ്യത:ബി.എസ്.സി. അഗ്രികൾചർ/ഫുഡ് സയൻസ്/ഫുഡ് സയൻസ് ആൻഡ് ടെക്‌നോളജി/ഫുഡ് ടെക്നോളജി/ഫുഡ് പ്രോസസിങ് ടെക്നോളജി/ഫുഡ് പ്രോസസ് എൻജിനീയറിങ്/ഫുഡ് പ്രോസസിങ്/ഫുഡ് പ്രിസർവേഷൻ ടെക്നോളജി/അഗ്രികൾച്ചറൽ എൻജിനീയറിങ്/ബയോടെക്‌നോളജി/ഇൻഡസ്ട്രിയൽ ബയോടെക്നോളജി/ബയോ കെമിക്കൽ എൻജിനീയറിങ്/ അഗ്രികൾച്ചറൽ ബയോടെക്നോളജിയിൽ ബിടെക്/ബിഇ. യോഗ്യത വേണം.
മാനേജർ (സിവിൽ എൻജിനീയറിങ്)
യോഗ്യത: സിവിൽ എൻജിനീയറിങ് ബിരുദം അല്ലെങ്കിൽ തത്തുല്യ ബിരുദം.
മാനേജർ (ടെക്‌നിക്കൽ) യോഗ്യത: ബി.എസ്.സി. അഗ്രികൾചർ/ഫുഡ് സയൻസ്/ഫുഡ് സയൻസ് ആൻഡ് ടെക്‌നോളജി/ഫുഡ് ടെക്നോളജി/ഫുഡ് പ്രോസസിങ് ടെക്നോളജി/ഫുഡ് പ്രോസസ് എൻജിനീയറിങ്/ഫുഡ് പ്രോസസിങ്/ഫുഡ് പ്രിസർവേഷൻ ടെക്നോളജി/അഗ്രികൾച്ചറൽ എൻജിനീയറിങ്/ബയോടെക്‌നോളജി/ഇൻഡസ്ട്രിയൽ ബയോടെക്നോളജി/ബയോ കെമിക്കൽ എൻജിനീയറിങ്/ അഗ്രികൾച്ചറൽ ബയോടെക്നോളജിയിൽ ബിടെക്/ബിഇ വേണം.
മാനേജർ (സിവിൽ എൻജിനീയറിങ്)
സിവിൽ എൻജിനീയറിങ് ബിരുദം/തത്തുല്യം.
മാനേജർ (ഹിന്ദി) ബിരുദതലത്തിൽ ഇംഗ്ലിഷ് ഒരു വിഷയമായി പഠിച്ച് ഹിന്ദിയിൽ പിജി/തത്തുല്യം. അല്ലെങ്കിൽ ബിരുദതലത്തിൽ ഹിന്ദി ഒരു വിഷയമായി പഠിച്ച് ഇംഗ്ലിഷിൽ പിജി/തത്തുല്യം. അല്ലെങ്കിൽ ബിരുദതലത്തിൽ ഇംഗ്ലിഷും ഹിന്ദിയും ഒരു വിഷയമായി പഠിച്ച് ഏതെങ്കിലും വിഷയത്തിൽ പിജി/തത്തുല്യം. അല്ലെങ്കിൽ ബിരുദ തലത്തിൽ ഹിന്ദി ഒരു വിഷയമായി പഠിച്ച് (ഇംഗ്ലിഷ് മാധ്യമം) ഏതെങ്കിലും വിഷയത്തിൽ പിജി/തത്തുല്യം. അല്ലെങ്കിൽ ബിരുദ തലത്തിൽ ഇംഗ്ലിഷ് ഒരു വിഷയമായി പഠിച്ച് (ഹിന്ദി മാധ്യമം) ഏതെങ്കിലും വിഷയത്തിൽ പിജി/തത്തുല്യം. ടെർമിനോളജിക്കൽ വർക്കിൽ (ഹിന്ദിയിൽ) 5വർഷ പരിചയം/ഇംഗ്ലിഷിൽനിന്നു ഹിന്ദിയിലേക്കും തിരിച്ചുമുള്ള ട്രാൻസ്‌ലേഷൻ (ടെക്‌നിക്കൽ/ സയന്റിഫിക് സാഹിത്യത്തിൽ മുൻഗണന). അല്ലെങ്കിൽ ടീച്ചിങ്/റിസർച് റൈറ്റിങ്/ഹിന്ദി ജേണലിസത്തിൽ 5 വർഷ പരിചയം.