SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DDCX54FCYay34j5ZfyMntx
തിരുവനന്തപുരം: സപ്ലിമെന്ററി അലോട്ട്മെന്റിനുശേഷമുള്ള സ്കൂൾ/ കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്മെൻറിനായി സെപ്റ്റംബർ 15ന് അപേക്ഷിക്കാം. ഇതിനുള്ള സ്കൂൾ തല വേക്കൻസി സെപ്റ്റംബർ 15ന് പ്രസിദ്ധീകരിക്കും. ഇതനുസരിച്ച് ഇതുവരെ
ഏകജാലക സംവിധാനത്തിൽ മെരിറ്റ് ക്വാട്ടയിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് ട്രാൻസ്ഫറിന്
അപേക്ഷിക്കാവുന്നതാണ്.
പ്രവേശനം നേടിയ ജില്ലയ്ക്കകത്ത് സ്കൂൾ മാറ്റത്തിനോ, കോമ്പിനേഷൻ
മാറ്റത്തോടെയുള്ള സ്കൂൾ മാറ്റത്തിനോ, സ്കൂളിലെ മറ്റൊരു കോമ്പിനേഷനിൽ മാറ്റത്തിനോ അപേക്ഷ നൽകാം. ഇതിനായി കാൻഡിഡേറ്റ് ലോഗിനിലെ Apply for School/Combination Transfer എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ് സ്കൂൾ കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്മെൻറിനെ സംബന്ധിച്ചുള്ള വിശദ നിർദ്ദേശങ്ങൾ 2022 സെപ്റ്റംബർ 15ന് പ്രസിദ്ധീകരിക്കുന്നതാണ്.
ട്രൻസ്ഫറിനു ശേഷം അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് സ്കൂൾ കോമ്പിനേഷൻ ലഭിക്കാത്തവർക്കായി ഒരു സപ്ലിമെന്ററി അലോട്ട്മെന്റ് കൂടി വരും.