SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DDCX54FCYay34j5ZfyMntx
തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ഒന്നാം
സപ്ലിമെന്ററി അലോട്ട്മെന്റിനായി ആകെ ഉള്ള 54,303 ഒഴിവുകൾക്കായി അപേക്ഷിച്ച
73,350 പേരിൽ നിന്ന് അർഹരായവരെയാണ് അലോട്മെന്റിനു പരിഗണിച്ചത്. ആകെ അപേക്ഷകളിൽ 72,808 അപേക്ഷകൾ അലോട്ട്മെന്റിനായി പരിഗണിച്ചു.
ഓപ്ഷനില്ലാത്തതും മറ്റ് കാരണങ്ങളാൽ അർഹതയില്ലാത്തതുമായ 542 അപേക്ഷകൾ സപ്ലിമെന്ററി അലോട്ട്മെന്റിന് പരിഗണിച്ചിട്ടില്ല. സംവരണതത്വം അനുസരിച്ച് നിലവിൽ ഉണ്ടായിരുന്ന വേക്കൻസി ജില്ല ഒരു യൂണിറ്റായി പരിഗണിച്ച് വിവിധ
കാറ്റഗറി സീറ്റുകളാക്കിയാണ് അലോട്ട്മെന്റിന് പരിഗണിച്ചിട്ടുള്ളത്.
സപ്ലിമെൻററി അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികളുടെ പ്രവേശനം സെപ്തംബർ 12 ന് രാവിലെ ആരംഭിക്കും. രാവിലെ 10മുതൽ സെപ്തംബർ 13ന് വൈകിട്ട് 5വരെ പ്രവേശനം നേടാം. അലോട്ട്മെൻറ് വിവരങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ
അഡ്മിഷൻ ഗേറ്റ് വേ ആയ http://admission.dge.kerala.gov.in എന്ന വെബ്സൈറ്റിലെ “Click for Higher Secondary Admission” എന്ന ലിങ്കിലൂടെ പ്രവേശിക്കുമ്പോൾ കാണുന്ന ഹയർസെക്കണ്ടറി അഡ്മിഷൻ വെബ്സൈറ്റിൽ ലെ Candidate Login-SWS ലെ Supplementary Allot Results എന്ന ലിങ്കിലൂടെ ലഭിക്കും.
അലോട്ട്മെന്റ് ലഭിച്ചവർ കാൻഡിഡേറ്റ് ലോഗിനിലെ Supplementary Allot Results m ലിങ്കിൽ നിന്നും ലഭിക്കുന്ന അലോട്ട്മെന്റ് ലെറ്ററിലെ അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ രക്ഷകർത്താവിനോടൊപ്പം എത്തി പ്രവേശനം നേടണം.