SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DDCX54FCYay34j5ZfyMntx
തിരുവനന്തപുരം: സംസ്ഥാനത്തെ അൺ എയ്ഡഡ് സ്‌കൂളുകളിൽ ഒരു അധ്യയന വർഷം കുറഞ്ഞത് മൂന്ന് തവണയെങ്കിലും അധ്യാപക രക്ഷകർത്തൃ സമിതികൾ ചേരണമെന്ന് ബാലാവകാശ കമ്മീഷൻ ഉത്തരവ്. സമിതിയുടെ പ്രവർത്തനം ജനാധിപത്യപര മായിരിക്കണമെന്നും രക്ഷിതാക്കൾക്ക് അഭിപ്രായങ്ങൾ പറയാനുള്ള അവസരങ്ങൾ ഉറപ്പാക്കണമെന്നും ചീഫ് സെക്രട്ടറി, പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, ഡയറക്ടർ എന്നിവർക്ക് കമ്മീഷൻ അംഗം റെനി ആന്റണി പുറപ്പെടുവിച്ച ഉത്തരവിൽ നിർദ്ദേശം നൽകി.
മേവറം വടക്കേവിള ശ്രീനാരായണ പബ്ലിക് സ്‌കൂളിലെ ഒന്നാം ക്ലാസ് പ്രവേശന ദിവസം സ്‌കൂളിലെത്തിയ രക്ഷകർത്താവിന് പ്രയാസമുണ്ടാക്കി. ബസ് ജീവനക്കാരും സ്‌കൂളധികൃതരും നിരുത്തരവാദപരമായി പെരുമാറി. പ്രിൻസിപ്പാൾ കുട്ടികളോട് ദയവില്ലാതെ പെരുമാറുന്നു. സ്‌കൂളിൽ പി.ടി.എ. മീറ്റിംഗുകൾ കൂടുന്നില്ല തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് കമ്മീഷന് നൽകിയ പരാതി പരിഗണിച്ചാണ് ഉത്തരവ്.