പ്രധാന വാർത്തകൾ
സ്കൂൾ കലോത്സവം കത്തിക്കയറുന്നു: 3ജില്ലകൾ തമ്മിൽ കടുത്തമത്സരംസംസ്ഥാന കലോത്സവം: സ്കൂളുകൾക്ക് അവധിദിവ്യയുടെ യാത്ര സഫലമായി: ദേവരാഗിന് ‘എ’ ഗ്രേഡ്മാര്‍ഗംകളിക്ക് മാര്‍ഗദീപമായി ജയിംസ്: 6 ടീമുകൾക്ക് ആശാൻസംസ്ഥാന സ്കൂൾ കലോത്സവം: കണ്ണൂർ മുന്നിൽനവാമുകുന്ദ സ്കൂളിന് മത്സര വിലക്ക്: തീരുമാനം പുനപരിശോധിക്കണമെന്ന് എഎച്ച്എസ്ടിഎഒന്നുമുതൽ 8വരെ ക്ലാസുകളിലെ ഒബിസി വിദ്യാർത്ഥികൾക്ക് ‘കെടാവിളക്ക്’ സ്കോളർഷിപ്പ്: അപേക്ഷ 20വരെപൂവച്ചല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിൽ കത്തിക്കുത്ത്: പ്ലസ്ടു വിദ്യാർത്ഥിക്ക് ഗുരുതര പരുക്ക്  മന്ത്രിയും സഹപാഠികളും പഴയ മത്സരാർഥികളായി പെരിയാറിനു മുന്നിൽ: കലോത്സവ വേദിയിൽ കൗതുകം മധ്യപ്രദേശ് മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിൽ വിവിധ ഒഴിവുകൾ: അപേക്ഷ 17വരെ

ജെൻഡർ ന്യൂട്രൽ യൂണിഫോം അടിച്ചേൽപ്പിക്കുന്ന നിലപാടില്ല; തെറ്റിദ്ധാരണ പരത്തുന്നവർ പിൻമാറണം: മന്ത്രി ശിവൻകുട്ടി

Aug 13, 2022 at 9:54 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/IudqmDL1gDWB5Cvn85qQ5P

തിരുവനന്തപുരം: ജെൻഡർ ന്യൂട്രൽ യൂണിഫോം അടിച്ചേൽപ്പിക്കുന്ന നിലപാട് സംസ്ഥാന സർക്കാരിനില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി . ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി സർക്കാർ നിലപാട്

\"\"

വ്യക്തമാക്കിയത്. പോസ്റ്റ് ചുവടെ….👇🏻

ജെൻഡർ ന്യൂട്രൽ യൂണിഫോം അടിച്ചേൽപ്പിക്കുന്ന നിലപാട് സംസ്ഥാന സർക്കാരിനില്ല. അത്തരത്തിലുള്ള പ്രചാരണം നടത്തുന്നത് തല്പര കക്ഷികളാണ്. ചില വിഭാഗങ്ങളെ സർക്കാരിനെതിരെ തിരിക്കുകയാണ് അവരുടെ ലക്ഷ്യം. ഈ പ്രചാരണങ്ങളിൽ

\"\"

ആരും വീണ് പോകരുത്. ഗേൾസ്, ബോയ്സ് സ്കൂളുകൾ മിക്സഡ് ആക്കുന്നതിനും ജെൻഡർ ന്യൂട്രൽ യൂണിഫോം സ്കൂളിൽ നടപ്പാക്കുന്നതിനും കൃത്യമായ നടപടിക്രമങ്ങൾ പാലിക്കണം. സ്കൂൾ അധികൃതരും പി.ടി.എ യും തദ്ദേശ ഭരണ സ്ഥാപനവും അംഗീകരിച്ച് സർക്കാരിലേക്ക് സമർപ്പിക്കുന്ന അപേക്ഷകൾ ആണ് പരിഗണിക്കുക. ആ അപേക്ഷകൾ പൊതു വിദ്യാഭ്യാസ വകുപ്പ് വിശകലനം ചെയ്തതിന് ശേഷം മാത്രമാണ് അനുമതി നൽകുന്ന

\"\"

കാര്യം പരിഗണിക്കുക. നടപടിക്രമങ്ങൾ ഇതായിരിക്കെ ആളുകളിൽ തെറ്റിദ്ധാരണ പരത്തുന്ന രീതിയിൽ ചില കോണുകളിൽ പ്രവർത്തനം നടക്കുന്നുണ്ട്. അവർ ഇതിൽ നിന്ന് പിന്മാറണം.

Follow us on

Related News