SUBSCRIBE OUR YOUTUBE CHANNEL
https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP
തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്കോൾ-കേരള മുഖാന്തിരം തെരഞ്ഞെടുക്കപ്പെട്ട സർക്കാർ/എയ്ഡഡ് ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളുകളിൽ സംഘടിപ്പിക്കുന്ന ഡി.സി.എ കോഴ്സ് എട്ടാം ബാച്ചിലേക്കുള്ള പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്, കേരള പബ്ലിക് സർവീസ് കമ്മീഷൻ തുടങ്ങിയ സ്ഥാപനങ്ങളിലെ പിഎസി മുഖേനയുള്ള നിയമനങ്ങൾക്ക് യോഗ്യതയായി സർക്കാർ അംഗീകരിച്ച കോഴ്സാണ് ഡിസിഎ. എസ്.എസ്.എൽ.സി അല്ലെങ്കിൽ സർക്കാർ അംഗീകൃത തത്തുല്യ യോഗ്യതയുള്ള ആർക്കും ഇതിലേക്ക് അപേക്ഷിക്കാം. പ്രായപരിധി ഇല്ല.
റെഗുലർ വിദ്യാഭ്യാസത്തോടൊപ്പം സമാന്തരമായി പഠനം നടത്താവുന്ന രീതിയിലാണ് കോഴ്സ് വിഭാവനം ചെയ്തിരിക്കുന്നത്. സർക്കാർ, അർദ്ധ സർക്കാർ, സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാർ തുടങ്ങിയവർക്ക് തൊഴിലിനോടൊപ്പം പഠനം നടത്താൻ അവസരം ലഭ്യമാണ്.
ഓൺലൈനായും ഓഫ്‌ലൈനായും രജിസ്ട്രേഷൻ നടത്താവുന്നതാണ്. ഓൺലൈൻ മോഡിൽ ഫീസ് ഒടുക്കിയവർ ഒന്നാം ഘട്ടത്തിലും ഓഫ് മോഡിൽ ഫീസ് ഒടുക്കിയവർ രണ്ടു ഘട്ടങ്ങളിലുമായാണ് രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടത്. 6 മാസമാണ് കോഴ്സ് കാലാവധി. 5300/- രൂപയാണ് കോഴ്സ് ഫീസ്. പിഴ കൂടാതെ 12.09.2022 വരെയും 60 രൂപ പിഴയോടെ 20.09.2022 വരെയും ഫീസടച്ച് രജിസ്റ്റർ ചെയ്യാം.
ഓൺലെയിൻ രജിസ്ട്രേഷനു ശേഷം രണ്ട് ദിവസത്തിനകം നിർദ്ദിഷ്ട രേഖകൾ സഹിതമുള്ള അപേക്ഷകൾ തപാൽ വഴി സ്പീഡ്/രജിസ്റ്റേർഡ് ആയോ അയക്കേണ്ടതാണ്. വിലാസം: എക്സിക്യൂട്ടീവ് ഡയറക്ടർ, കോൾ-കേരള, വിദ്യാഭവൻ, പൂജപ്പുര പി.ഒ, തിരുവനന്തപുരം -12
വിശദവിവരങ്ങൾക്ക് 0471- 2342950, 2342271, 2342369 എന്ന നമ്പറിലോ http://www.scolekerala.org/ എന്ന വെബ്സൈറ്റോ സന്ദർശിക്കുക.