SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/IudqmDL1gDWB5Cvn85qQ5P
ന്യൂ ഡൽഹി : സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്‌എസ്‌സി) ഡൽഹി പോലീസ്, സെൻട്രൽ ആംഡ് പോലീസ് ഫോഴ്‌സ് തസ്തികയിൽ ഉദ്യോഗാർത്ഥികൾക്ക് അവസരം. ഉദ്യോഗാർത്ഥികൾക്ക് 2022 ഓഗസ്റ്റ് 30 ന് മുൻപായി ഔദ്യോഗിക വെബ്‌സൈറ്റായ ssc.nic.in-ൽ അപേക്ഷിക്കാം. ഓൺലൈനായി ഫീസ് അടയ്‌ക്കേണ്ട അവസാന തീയതിയും സമയവും ഓഗസ്റ്റ് 31 ആണ്. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ 2022 നവംബറിൽ നടക്കും.
നിലവിൽ സബ് ഇൻസ്‌പെക്ടർ തസ്തികയിൽ 4300 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ ഡൽഹി പോലീസ്-പുരുഷ സബ്-ഇൻസ്‌പെക്ടർ തസ്തികയിൽ 228 ഒഴിവുകളും സബ്-ഇൻസ്‌പെക്ടർ (എക്‌സെ.) ഡൽഹി പോലീസ്-പെൺ 112 ഒഴിവുകളും , CAPF-കളിൽ സബ് ഇൻസ്പെക്ടർ (GD) 3960 ഒഴിവുകളുമാണുള്ളത്.
ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കേണ്ട പ്രായപരിധി 2022 ജനുവരി ഒന്നിന് 20 മുതൽ 25 വയസ്സ് വരെ ആയിരിക്കണം. കൂടാതെ അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദമോ തത്തുല്യമോ ഉള്ളവരായിരിക്കണം.അപേക്ഷകർ 100 രൂപ ഫീസ് ഓൺലൈനായി അടയ്‌ക്കേണ്ടതാണ്, അതേസമയം സംവരണത്തിന് അർഹതയുള്ള സ്ത്രീ ഉദ്യോഗാർത്ഥികളും പട്ടികജാതി/വർഗ്ഗ,വിമുക്തഭടൻമാർ (ഇഎസ്‌എം) എന്നിവർക്കും ഫീസ് അടക്കേണ്ടതില്ല.
കൂടുതൽ വിവരങ്ങൾക്ക് : www.ssc.nic.in