SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/IudqmDL1gDWB5Cvn85qQ5P
തിരുവനന്തപുരം: കേരള സർക്കാരിന്റെ കീഴിൽ എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി തിരുവനന്തപുരത്തെ സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൽ വെച്ച് നടത്തുന്ന ബുക്ക് ബൈൻഡിങ് കോഴ്‌സിന് ഇപ്പോൾ അപേക്ഷിക്കാം. എട്ടാം ക്ലാസ് പാസായിട്ടുള്ളവരും 40 ശതമാനത്തിൽ കൂടുതൽ വൈകല്യമുള്ള ഭിന്നശേഷിക്കാരുമായവർക്കായിട്ടാണ് ഈ കോഴ്‌സ് നടത്തുന്നത്.
അപേക്ഷാഫോം സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിന്റെ പൂജപ്പുര ഓഫീസിൽ നിന്ന് നേരിട്ടും ceds.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭിക്കും.
തെറ്റില്ലാതെ പൂരിപ്പിച്ച അപേക്ഷാഫോം ഓഗസ്റ്റ് 20 ന് മുമ്പായി സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിന്റെ പൂജപ്പുര ഓഫീസിൽ ലഭ്യമാക്കണം.
കൂടുതൽ വിവരങ്ങൾക്ക് 0471-2345627, 8289827857.