SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP
തിരുവനന്തപുരം: കേരള എൻജിനീയറിങ്/ഫാർമസി പ്രവേശന പരീക്ഷ(KEAM)യുടെ സ്കോർ പ്രസിദ്ധീകരിച്ചു. http://cee.kerala.gov.in ൽ ഫലം ലഭ്യമാണ്. വിദ്യാർത്ഥികൾക്ക് കാൻഡിഡേറ്റ് പോർട്ടൽ വഴി സ്കോർ പരിശോധിക്കാം. പേപ്പർ ഒന്ന് പരീക്ഷയിൽ ഫിസിക്സ് പാർട്ടിൽനിന്ന് വന്ന മൂന്നു ചോദ്യങ്ങൾ പിഴവ് കാരണം റദ്ദാക്കിയിട്ടുണ്ട്. ആദ്യം പ്രസിദ്ധീകരിച്ച സൂചിക യിൽനിന്ന് വ്യത്യസ്തമായി പേപ്പർ ഒന്നിലെ നാലു ചോദ്യങ്ങളുടെ ഉത്തരങ്ങളിൽ തിരുത്തലും വരുത്തി. പ്രവേശന പരീക്ഷയിൽ ലഭിച്ച സ്കോറും👇🏻👇🏻
യോഗ്യത പരീക്ഷയിൽ (പ്ലസ് ടു/ തത്തുല്യം) മാത്‍സ്, ഫിസിക്സ്, കെമിസ്ട്രി എന്നിവക്ക് ലഭിച്ച മാർക്കും ഒന്നിച്ച് 50:50 അനുപാതത്തിൽ പരിഗണിച്ച ശേഷമാണ് എൻജിനീയറിങ് റാങ്ക് പട്ടിക തയാറാക്കുക. പ്രവേശന പരീക്ഷയുടെ പേപ്പർ ഒന്നിലെ (ഫിസിക്സ്, കെമിസ്ട്രി) സ്കോറും അതുപ്രകാരമുള്ള ഇൻഡക്സ് മാർക്കും പരിഗണിച്ചാണ് ബി.ഫാം റാങ്ക് പട്ടിക തയ്യാറാക്കുക. റാങ്ക് പട്ടികകൾ ഉടൻ പ്രസിദ്ധീകരിക്കും.👇🏻👇🏻
മുഴുവൻ രേഖകൾ സമർപ്പിക്കാത്ത വിദ്യാർഥികളുടെ സ്കോർ തടഞ്ഞുവെച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് :0471 2525300.