SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP
തിരുവനന്തപുരം: കുട്ടികളുടെ ഭാവിക്കും ക്ഷേമത്തിനും വേണ്ടി ഒറ്റകെട്ടായി പ്രവർത്തിക്കുമെന്ന് അധ്യാപക സംഘടന . പൊതുവിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വേണ്ടി സംഘടിപ്പിച്ച ചർച്ചയിലാണ് അധ്യാപക സംഘടന നിലപാട് അറിയിച്ചത് .ഈ യോഗത്തില്‍ പ്രൈമറി, സെക്കന്‍ററി, ഹയര്‍ സെക്കന്‍ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി മേഖലകളിലെ വിവിധ തലങ്ങളിലെ സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു. പൊതുവിദ്യാഭ്യാസ മേഖലയിലെ നിരവധിയായ പ്രശ്നങ്ങളെക്കുറിച്ചും ചർച്ചകൾ നടത്തി.
എയ്ഡഡ് മേഖലയില്‍ നിയമനം നടക്കാത്തതും, കെ-ടെറ്റ് വിഷയത്തില്‍ അനുകൂല നിലപാട് സ്വീകരിക്കുന്നതിനും, 2022-23 വര്‍ഷ തസ്തിക നിര്‍ണ്ണയം പൂര്‍ത്തീകരിച്ച് പുനര്‍വിന്യാസം നടത്തുന്നത് സംബന്ധിച്ചും, ഒന്നാം പാദവാര്‍ഷിക പരീക്ഷ നടപടികളെകുറിച്ചും, സ്കൂള്‍ മേളകള്‍, സ്കൂള്‍ പി.ടി.എ/എസ്.എം.സി പുന:സംഘടന, ഉച്ചഭക്ഷണ പദ്ധതിയിലെ ഫണ്ടിന്‍റെ പോരായ്മ എന്നിവയെ കുറിച്ചും, സ്കൂളുകള്‍ മിക്സഡാക്കുന്നത് സംബന്ധിച്ചും വിശദമായ ചര്‍ച്ചകളാണ് നടന്നത് .
സംഘടന പ്രതിനിധികള്‍ ഉന്നയിച്ച വിവിധ പ്രശ്നങ്ങള്‍ക്ക് സമയബന്ധിതമായി പരിഹാരം കാണുമെന്നും ഓഫീസുകളിലെ ഫയലുകളുടെ നീക്കം കാര്യക്ഷമമാക്കുന്നതിന് ഫയല്‍ അദാലത്ത് ഉള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എന്ന് യോഗത്തില്‍ അറിയിച്ചു.