SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/FnigCLXZk0vKrsNDOr1OPw
ന്യൂഡൽഹി: കേന്ദ്ര സർക്കാരിലെ വിവിധ സബോർഡിനേറ്റ് ഓഫിസുകൾ, സെൻട്രൽ സെക്രട്ടേറിയറ്റ്, റെയിൽവേ, എ.എഫ്.എച്ച്.ക്യു, എന്നിവിടങ്ങളിൽ ജൂനിയർ ഹിന്ദി ട്രാൻസ്‌ലേറ്റർ, ജൂനിയർ ട്രാൻസ്‌ലേറ്റർ, സീനിയർ ഹിന്ദി ട്രാൻസ്‌ലേറ്റർ എന്നീ തസ്തികകളിലേക്കുള്ള ഒഴിവുകളിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. കംപ്യൂട്ടർ അധിഷ്ഠിത പൊതുപരീക്ഷയുടെ അടിസ്ഥനത്തിലാണ് നിയമനം നടത്തുക.
പരീക്ഷ ഈ വർഷം ഒക്ടോബറിൽ നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. ഓഗസ്റ്റ് നാലിനാണ് ഓൺലൈൻ വഴി അപേക്ഷിക്കാനുള്ള അവസാന തീയതി. ഓൺലൈൻ ഫീസ് അടയ്‌ക്കുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് അഞ്ച് വരെയും, ഓഗസ്റ്റ് ആറ് വരെ അപേക്ഷാ ഫോം തിരുത്താവന്നതുമാണ്.
യോഗ്യത
ഹിന്ദിയിലും ഇംഗ്ലീഷിലും അംഗീകൃത സർവകലാശാലയുടെ ബിരുദാനന്തര ബിരുദം, ഹിന്ദിയിൽ നിന്ന് ഇംഗ്ലീഷിലേക്കുള്ള വിവർത്തനത്തിൽ അംഗീകൃത ഡിപ്ലോമ അല്ലെങ്കിൽ സർട്ടിഫിക്കറ്റ് കോഴ്‌സ്, അല്ലെങ്കിൽ ഹിന്ദിയിൽ നിന്ന് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത രണ്ട് വർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി
01-01-2022-ന് 18 മുതൽ 30 വയസ്സുവരെയുള്ള അതായത് 02-01-1992-ന് മുമ്പും 01-01-2004-നു ശേഷവും ജനിച്ചിട്ടില്ലാത്ത ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. എസ് സി/എസ് ടി 5 വർഷവും, ഒബിസി 3 വർഷവും പി ഡബ്ല്യൂ ഡി 10,13, 15 വർഷം വരെയും വയസ്സിളവ് ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക്
https://ssc.nic.in, https://ssckkr.kar.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.