SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/FnigCLXZk0vKrsNDOr1OPw
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള എല്ലാ അഫിലിയേറ്റഡ് കോളേജുകളുടെയും പഠനവകുപ്പുകളുടെയും സെന്ററുകളുടെയും ഓണാവാധി സപ്തംബര്‍ 2 മുതല്‍ 11 വരെ ആയിരിക്കുമെന്ന് സർവകലാശാല അറിയിച്ചു. മറ്റു സർവകലാശാലകളിലും ഈ ദിവസങ്ങളിലായിരിക്കും ഓണ അവധി.
പരീക്ഷ റദ്ദാക്കി
സര്‍വകലാശാലാ പഠനവകുപ്പിലെ ഒന്നാം സെമസ്റ്റര്‍ എം.എസ് സി. അപ്ലൈഡ് സുവോളജി നവംബര്‍ 2021 റഗുലര്‍ പരീക്ഷയില്‍ മെയ് 16-ന് നടത്തിയ ബയോകെമിസ്ട്രി പേപ്പര്‍ റദ്ദാക്കി. പുനഃപരീക്ഷ ഉടനെ നടത്തും.