SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/GI7mCYidGpOG8b8bsjnX37
തിരുവനന്തപുരം: സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയ്ക്ക് കൂടുതൽ സഹായം, കേന്ദ്ര സ്കോളർഷിപ്പ് പദ്ധതികളുടെ എണ്ണം വർദ്ധിപ്പിക്കൽ, ഹയർ സെക്കൻഡറി തലത്തിലെ വിവിധ പദ്ധതികൾക്കുള്ള കൂടുതൽ സഹായം എന്നീ ആവശ്യങ്ങളുമായി മന്ത്രി വി. ശിവൻകുട്ടി ഡൽഹിയിൽ. മന്ത്രിമാരായ വി ശിവൻകുട്ടി, അഡ്വ. ജിആർ. അനിൽ, അഡ്വ. ആന്റണി രാജു തുടങ്ങിയവർ വിവിധ ആവശ്യങ്ങളുമായി ബന്ധപ്പെട്ട കേന്ദ്ര മന്ത്രിമാർക്ക് നിവേദനം സമർപ്പിക്കും.
പൊതുവിദ്യാഭ്യാസ വകുപ്പുകളുമായി ബന്ധപ്പെട്ട് മന്ത്രി വി ശിവൻകുട്ടി വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെ കാണും. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയ്ക്ക് കൂടുതൽ സഹായം, കേന്ദ്ര സ്കോളർഷിപ്പ് പദ്ധതികളുടെ എണ്ണം വർദ്ധിപ്പിക്കൽ, ഹയർ സെക്കൻഡറി തലത്തിലെ വിവിധ പദ്ധതികൾക്കുള്ള കൂടുതൽ സഹായം, സമഗ്ര ശിക്ഷാ കേരളത്തിനുള്ള സഹായം വർദ്ധിപ്പിക്കൽ തുടങ്ങിയ ആവശ്യങ്ങൾ അടങ്ങിയ നിവേദനം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന് കൈമാറും.