SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/GI7mCYidGpOG8b8bsjnX37
പാലക്കാട്: പാലക്കാട് മങ്കര ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ നാലാം ക്ലാസിൽ വിഷപ്പാമ്പിനെ കണ്ടെത്തി. ക്ലാസിലേക്ക്വി കടന്ന വിദ്യാർത്ഥിനിയുടെ കാലിലൂടെ പാമ്പ് ഇഴഞ്ഞു കയറി. ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം. രാവിലെ സ്കൂളിലെത്തി ക്ലാസ് മുറി തുറന്നതായിരുന്നു നാലാം ക്ലാസുകാരിയായ വിദ്യാർഥിനി. ഈ സമയം ക്ലാസ് മുറിക്കകത്ത് ഉണ്ടായിരുന്ന പാമ്പ് കുട്ടിയുടെ ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു.👇🏻👇🏻
തുടർന്ന് വിദ്യാർത്ഥിനി അധ്യാപികയെ വിവരം അറിയിച്ചു, കുട്ടിയുടെ ശരീരത്തിൽ പാമ്പുകടി ഏറ്റിട്ടുണ്ടോ എന്ന ആശങ്കയിൽ സ്കൂൾ അധികൃതർ വിദ്യാർഥിനിയെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ പാമ്പുകടിയേറ്റത്തിന്റെ അടയാളങ്ങൾ ഒന്നും കാണുന്നില്ല എന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി, 24 മണിക്കൂർ കുഞ്ഞിനെ നിരീക്ഷിക്കേണ്ടതുണ്ടെന്നും ഡോക്ടർമാർ പറഞ്ഞു.👇🏻👇🏻
അതേസമയം സ്കൂൾ പരിസരം കാടുപിടിച്ചു കിടക്കുന്നതാണ് പാമ്പ് ക്ലാസ് മുറിയിൽ വരെയെത്താൻ കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.