SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/GI7mCYidGpOG8b8bsjnX37
തിരുവനന്തപുരം: സിബിഎസ്ഇ, ഐസിഎസ്ഇ വിദ്യാർത്ഥികൾകൾ കൂടി അപേക്ഷകൾ സമർപ്പിച്ച് തുടങ്ങിയതോടെ സംസ്ഥാനത്തെ പ്ലസ് വൺ ഏകജാലക പ്രവേശനത്തിന് ഇന്നലെ രാത്രിവരെ അപേക്ഷിച്ചവരുടെ ആകെ എണ്ണം 4,61,56
ആയി ഉയർന്നു. ഒരുദിവസം കൊണ്ട് പ്ലസ് വൺ ഏകജാലക പ്രവേശനത്തിന് അപേക്ഷിച്ചത് 22,707 സിബിഎസ്ഇ വിദ്യാർത്ഥികളാണ്. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ച് ഒരു
ദിവസത്തിനകമാണ്👇🏻👇🏻
ഇത്രയും വിദ്യാർത്ഥികൾ കേരളത്തിലെ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിച്ചത്. ഐസിഎസ്ഇ പത്താംതരം പാസായ
3,010 പേരും അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. സിബിഎസ്ഇ ഫലം പ്രഖ്യാപിച്ച വെള്ളിയാഴ്ച രാത്രിയോടെ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിച്ച സിബിഎസ്ഇ വിദ്യാർഥികളുടെ എണ്ണം അയ്യായിരം കവിഞ്ഞിരുന്നു.👇🏻👇🏻
കേരള സിലബസിൽ എസ്.എസ്.എൽ.സി
വിജയിച്ച 4,26,540 പേരാണ് ഇതുവരെ
അപേക്ഷ സമർപ്പിച്ചത്. എറണാകുളം
ജില്ലയിൽനിന്നാണ് ഏറ്റവും കൂടുതൽ
സിബിഎസ്ഇ അപേക്ഷകൾ ലഭിച്ചത്. ജില്ലയിൽ 3,315പേരാണ് അപേക്ഷിച്ചത്. സംസ്ഥാനത്ത് ആകെ അപേക്ഷകരിൽ ഏറ്റവും കൂടുതൽ മലപ്പുറം ജില്ലയിലാണ്. 79,044 പേർ.