JOIN OUR WHATSAPP GROUP https://chat.whatsapp.com/DWYZgC3xISkCKoxold7q7S
തിരുവനന്തപുരം: ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ അഭ്യസ്തവിദ്യരായ യുവജനങ്ങൾക്കായി അക്വാകൾച്ചർ പരിശീലന പരിപാടി നടത്തുന്നു. 20നും 38നും ഇടയ്ക്ക് പ്രായമുള്ള പരിശീലനാർഥികൾക്ക് അപേക്ഷിക്കാം. പരിശീലനാർഥികൾ ബി.എസ്‌സി അക്വാകൾച്ചർ അല്ലെങ്കിൽ വി.എച്ച്.എസ്.ഇ അക്വാകൾച്ചർ വിജയകരമായി പൂർത്തികരിച്ചവരായിരിക്കണം. മത്സ്യത്തൊഴിലാളി വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന ഉണ്ടായിരിക്കും. ഫിഷറീസ് വകുപ്പിനു കീഴിലുള്ള തെരഞ്ഞെടുക്കപ്പെട്ട ഫാമുകളിലും ഹാച്ചറികളും മറ്റു ട്രെയിനിങ് സെന്ററുകളിലുമായിരിക്കും പരിശീലനം.

ദക്ഷിണമേഖല (തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം), മദ്ധ്യമേഖല (എറണാകുളം, തൃശ്ശൂർ, ഇടുക്കി, പാലക്കാട്), ഉത്തരമേഖല (മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്) എന്നീ മൂന്ന് മേഖലകളായി തിരിച്ചായിരിക്കും ഇന്റർവ്യൂ. ഓരോ മേഖലയിൽ നിന്നും 4 പേരെ മാത്രമാണ് തെരഞ്ഞെടുക്കുന്നത്. പരിശീലന കാലാവധി 8 മാസം. പ്രസ്തുത കാലയളവിൽ പ്രതിമാസം 10,000 രൂപ സ്റ്റൈപ്പന്റ് അനുവദിക്കും. താല്പര്യമുള്ളവർ ജൂലൈ 10നു മുൻപായി നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ ഫിഷറീസ് ജോയിന്റ് ഡയറക്ടർ ഓഫീസ് (ട്രെയിനിങ്) കിഴക്കേ കടുങ്ങല്ലൂർ, യു.സി.കോളേജ്.പി.ഒ, ആലുവ, പിൻ- 683102 എന്ന വിലാസത്തിലോ ഓഫീസിന്റെ ഇ-മെയിൽ (ddftrgkadungallur@gmail.com) മുഖേനയോ സമർപ്പിക്കണം. അപേക്ഷ ഫോറം ഫിഷറീസ് വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭിക്കും.
- സ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകും
- അങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽ
- ചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും നിർണയിക്കുന്നതിന് വിദ്യാലയങ്ങൾക്കുള്ള അറിയിപ്പ്
- നാവികസേനയിൽ 1266 ഒഴിവുകൾ: വിവിധ ട്രേഡുകളിൽ നിയമനം
- നാളത്തെ പരീക്ഷാ ടൈംടേബിളിൽ തിരുത്ത്: പരീക്ഷ സമയം ശ്രദ്ധിക്കുക
