പ്രധാന വാർത്തകൾ
അധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകംശരാശരി വിദ്യാർത്ഥികൾ ഭയക്കുന്ന ഈ 30% മിനിമം മാർക്ക് എന്താണ്?: വിശദവിവരങ്ങൾ അറിയാം30ശതമാനം മിനിമം മാർക്ക് സമ്പ്രദായം ഇനി SSLC വിദ്യാർത്ഥികൾക്കുംഎസ്ബിഐയിൽ 116 സ്പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവുകൾ; അവസാന തീയതി മാർച്ച്‌ 15കരിയർ ഗൈഡൻസ് രംഗത്തെ ചൂഷണങ്ങൾ ഒഴിവാക്കും: മന്ത്രി വി.ശിവൻകുട്ടിഔഷധിയിൽ ജൂനിയർ റിസർച്ച് ഫെല്ലോ, ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവുകൾ: വാക്ക് ഇൻ ഇന്റർവ്യൂ നാളെ

Career News: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ വിവിധ തസ്തികകളിൽ നിയമനം: ജൂൺ 28 വരെ അപേക്ഷിക്കാം

Jun 18, 2022 at 2:09 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY

തൃശൂർ: കാലടിയിലെ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ വിവിധ തസ്തികകളിലായുള്ള 12 ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. പ്രോഗ്രാമർ (ഐ. ടി. വിഭാഗം)- 3, ജൂനിയർ പ്രോഗ്രാമർ- 4, ട്രെയിനി പ്രോഗ്രാമർ- 5 എന്നിങ്ങനെയാണ് ഒഴിവുകൾ. കരാർ വ്യവസ്ഥയിലാണ് നിയമനം. ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 28.

യോഗ്യതയും ശമ്പളവും

പ്രോഗ്രാമർ: അംഗീകൃത സർവകലാശാലയിൽ നിന്നുളള ബി.ഇ./ബി.ടെക്./എം.സി.എ./എം.എസ്‍സി. (കമ്പ്യൂട്ടർ സയൻസ്) ബിരുദം. ഒപ്പം ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പി.എച്ച്.പിയോടെയുളള കമ്പ്യൂട്ടർ പ്രോഗ്രാമിങ്ങിൽ അറിവുണ്ടായിരിക്കണം. ജാവ ഉൾപ്പെടെയുളള പ്രോഗ്രാമിങ് ലാങ്ഗ്വേജ്, ലറാവൽ വെബ് ആപ്ലിക്കേഷൻ ഫ്രെയിംവർക്ക് തുടങ്ങിയവയിലുളള അറിവ്, സിസിഎൻഎ സർട്ടിഫിക്കേഷൻ എന്നിവ അഭികാമ്യം. കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയമുണ്ടായിരിക്കണം. ശമ്പളം: പ്രതിമാസം 30,000/- രൂപ.

\"\"

ജൂനിയർ പ്രോഗ്രാമർ: അംഗീകൃത സർവകലാശാലയിൽ നിന്നുളള ബി.ഇ./ബി.ടെക്./എം.സി.എ./എം.എസ്‍സി. (കമ്പ്യൂട്ടർ സയൻസ്) ബിരുദം. ഒപ്പം ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പി.എച്ച്.പിയോടെയുളള കമ്പ്യൂട്ടർ പ്രോഗ്രാമിങ്ങിൽ അറിവുണ്ടായിരിക്കണം. ജാവ ഉൾപ്പെടെയുളള പ്രോഗ്രാമിങ് ലാങ്ഗ്വേജ്, ലറാവൽ വെബ് ആപ്ലിക്കേഷൻ ഫ്രെയിംവർക്ക് തുടങ്ങിയവയിലുളള അറിവ്, സിസിഎൻഎ സർട്ടിഫിക്കേഷൻ എന്നിവ അഭികാമ്യം. കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയമുണ്ടായിരിക്കണം. ശമ്പളം: പ്രതിമാസം 21,420 /- രൂപ.

ട്രെയിനി പ്രോഗ്രാമർ: അംഗീകൃത സർവകലാശാലയിൽ നിന്നുളള ബി.ഇ./ബി.ടെക്. ബിരുദം. ജാവ, പി.എച്ച്.പി. ഫ്രെയിംവർക്കിൽ പ്രവൃത്തി പരിചയമുണ്ടായിരിക്കണം. ഉദ്യോഗാർത്ഥികൾ ബിരുദം നേടി നാല് വർഷം കഴിഞ്ഞവരാകരുത്. ശമ്പളം: പ്രതിമാസം 10,000 /- രൂപ.

പ്രായപരിധി: നിലവിലുളള സർക്കാർ നിബന്ധനകൾ പ്രകാരം.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും: https://ssus.ac.in

\"\"

Follow us on

Related News