പ്രധാന വാർത്തകൾ
അതിതീവ്ര മഴ: ജൂലൈ 18ന് 3ജില്ലകളിൽ അവധിഇന്നും നാളെയും  അതിതീവ്ര മഴയ്ക്ക് സാധ്യത: നാളെ വിവിധ ജില്ലകളിൽ റെഡ് അലേർട്ട്വിദ്യാർത്ഥിയുടെ മരണം: നാളെ കൊല്ലം ജില്ലയിൽ വിദ്യാഭ്യാസ ബന്ദ്പ്രധാന അധ്യാപകർക്ക് എന്താണ് പണി?: വിദ്യാർത്ഥിയുടെ മരണത്തിൽ മന്ത്രിയുടെ രൂക്ഷ വിമർശനം  ശക്തമായ മഴ: 5 ജില്ലകളിൽ നാളെ അവധികേരള എഞ്ചിനീയറിങ് പ്രവേശനം: ഓപ്ഷൻ തീയതി നീട്ടിപ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് റിസൾട്ട്: പ്രവേശനം 16,17 തീയതികളിൽKEAM 2025 റാങ്ക് ലിസ്റ്റ്: സ്റ്റേറ്റ്, സിബിഎസ്ഇ വിദ്യാർത്ഥികൾ കോടതിയിൽ നേർക്കുനേർഹയർസെക്കന്ററി അധ്യാപകരുടെ അഡ്ജസ്റ്റ്‌മെന്റ് ട്രാൻസ്ഫർ: ജൂലൈ 17നകം പ്രൊഫൈൽ അപ്‌ഡേറ്റ് ചെയ്യണംഅയ്യങ്കാളി മെമ്മോറിയൽ ടാലന്റ് സെർച്ച് ആന്റ് ഡെവലപ്മെന്റ് സ്‌കോളർഷിപ്പ്: അപേക്ഷ 28വരെ

അംഗീകൃത സ്കൂളുകളിലേക്ക് മാറാൻ ടി.സി വേണ്ട; 9,10 ക്ലാസുകളിലേക്ക് പ്രവേശന പരീക്ഷ എഴുതണം; സർക്കാർ ഉത്തരവ് ഇറങ്ങി

Jun 10, 2022 at 10:52 pm

Follow us on

JOIN OUR WHATSAPP GROUP👇🏻

https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY

തിരുവനന്തപുരം: അംഗീകാരമില്ലാത്ത സ്കൂളുകളിൽ നിന്ന് അംഗീകൃത സർക്കാർ സ്കൂളുകളിലേക്ക് ടി.സി ഇല്ലാതെ മാറുന്നതിന് സർക്കാർ ഉത്തരവിറങ്ങി. അംഗീകാരമില്ലാതെ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന സ്കൂളുകളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് അംഗീകൃത വിടുതൽ സർട്ടിഫിക്കറ്റിന്റെ അഭാവത്തിൽ തുടർപഠനം മുടങ്ങുന്ന സാഹചര്യം പരിഹരിക്കുന്നതിനാണ് സർക്കാർ നടപടി. ഇത്തരം കുട്ടികളുടെ തുടർപഠനം
സാധ്യമാക്കണമെന്ന് നേരത്തെ പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇനി

\"\"

അംഗീകാരമില്ലാത്ത സ്കൂളുകളിൽ 1 മുതൽ 9 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്ക് തുടർപഠനത്തിന് അംഗീകാരമുളള
സ്കൂളുകളിൽ 2 മുതൽ 8 വരെ ക്ലാസ്സുകളിൽ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം വയസ്സ്
അടിസ്ഥാനത്തിൽ പ്രവേശനം നേടാം. 9,10 ക്ലാസ്സുകളിൽ വയസ്സിന്റെയും പ്രവേശന പരീക്ഷയുടെയും അടിസ്ഥാനത്തിലായിരിക്കും ഈ അധ്യയന വർഷം പ്രവേശനമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അണ്ടർ സെക്രട്ടറി ചിത്ര കെ ദിവാകരൻ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

Follow us on

Related News