പ്രധാന വാർത്തകൾ
കേരള സ്കൂൾ ശാസ്ത്രോത്സവം: ലോഗോ ഡിസൈൻ ചെയ്യാംഎംടെക് സ്പോട്ട് അഡ്മിഷൻ നാളെസ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷേണൽ ടെക്നോളജിയിൽ അക്കാദമിക് കോർഡിനേറ്റർ നിയമനംആയുർവേദ, ഹോമിയോ ഡിഗ്രി/ഡിപ്ലോമ പ്രവേശന നടപടികൾ ഉടൻസ്കൂൾ,കോളജ് വിദ്യാർത്ഥികൾക്ക് സ്പെഷ്യൽ പാക്കേജ് ഒരുക്കി കെഎസ്ആർടിസികേന്ദ്ര അംഗീകാരത്തോടു കൂടിയ ലാബ് കെമിസ്റ്റ് (റബ്ബർ) സർട്ടിഫിക്കറ്റ് കോഴ്‌സ്നിപ്പ രോഗബാധ: മലപ്പുറത്ത് മാസ്ക് നിർബന്ധം, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാപാരങ്ങൾക്കും നിയന്ത്രണംന്യൂനപക്ഷ യുവജനങ്ങൾക്ക് ഒരു ലക്ഷം തൊഴിലവസരങ്ങൾ: സംസ്ഥാനതല ഉദ്ഘാടനം 19ന്കെടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന, ഹിന്ദി അധ്യാപക ഒഴിവ്ത്രിവത്സര എൽഎൽബി കോഴ്സ് പ്രവേശനം: അന്തിമ കാറ്റഗറി ലിസ്റ്റ്

എംജി സർവകലാശാല ബിഎ ഫലം: ഒന്നും രണ്ടും റാങ്കുകൾ ഇരട്ട സഹോദരിമാർക്ക്

Jun 10, 2022 at 10:17 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY

കോട്ടയം: എംജി സർവകലാശാല
ബിഎ (ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ മോഡൽ ടു ടീച്ചിങ് ) പ്രോഗ്രാമിൽ ഒന്നും രണ്ടും റാങ്കുകൾ ഇരട്ട സഹോദരിമാർക്ക്. ഗവൺമെന്റ് കോളജിലെ വിദ്യാർഥികളും
ഇരട്ട സഹോദരിമാരുമായ ആതിരയും അതുല്യയുമാണ് ഒന്നും രണ്ടും റാങ്കുകൾ നേടിയത്. തൃപ്പൂണിത്തുറ താമരംകുളങ്ങര
വൈഷ്ണവത്തിൽ അനിൽ
കുമാറിന്റെയും അമ്പിളിയുടെയും
മക്കളാണ് ഇരുവരും. ഒന്നാം ക്ലാസ് മുതൽ ഒരേ ക്ലാസിലായിരുന്നു ഇരുവരും പഠിച്ചത്. കോളേജ് അധ്യാപകരാകണമെന്നാണ്
ഇരുവരുടെയും ആഗ്രഹം.

\"\"

എസ്എസ്എൽസി പരീക്ഷാഫലം ജൂൺ 15ന്: നടപടികൾ പൂർത്തിയായി

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ് എൽസി പരീക്ഷാഫല പ്രഖ്യാപനം ജൂൺ 15ന് പ്രഖ്യാപിക്കും. ഫലപ്രഖ്യാപനത്തിനുള്ള നടപടികൾ പൂർത്തിയായി. 15ന് രാവിലെ 11നാണ് ഫലം പുറത്തുവരുകയെന്ന് സൂചനയുണ്ട്.

\"\"


പരീക്ഷാ മൂല്യനിർണയം മേയ് 27ന് പൂർത്തിയായിരുന്നു. കേരളത്തിൽ 2943 പരീക്ഷാ കേന്ദ്രങ്ങളും ഗൾഫ് മേഖലയിലെ ഒമ്പത് കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലുമായി ആകെ 2,961 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടന്നത്.
റഗുലർ വിഭാഗത്തിൽ 4,26,999 വിദ്യാർത്ഥികളും പ്രൈവറ്റ് വിഭാഗത്തിൽ 408 വിദ്യാർത്ഥികളുമാണ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. മലപ്പുറം ജില്ലയിലെ എടരിക്കോട് പികെഎംഎം എച്ച്എസാണ് ഈ വർഷം ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതിയ സ്കൂൾ. 2014 വിദ്യാർത്ഥികളാണ് ഈ സ്കൂളിൽ പത്താംക്ലാസ് പരീക്ഷ എഴുതാൻ ഉണ്ടായിരുന്നത്.

\"\"


മലയാളം മീഡിയത്തിൽ 1,91,787 വിദ്യാർത്ഥികളും ഇംഗ്ലീഷ് മീഡിയിത്തിൽ 2,31,604 വിദ്യാർത്ഥികലും തമിഴ് മീഡിയത്തിൽ 2151 വിദ്യാർത്ഥികളും കന്നട മീഡിയത്തിൽ 1,457 വിദ്യാർത്ഥികളും ഇത്തവണ എസ്എസ്എൽസി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തു. ഇതിൽ 2,18,902 പേർ ആൺകുട്ടികളും 2,08,097 പേർ പെൺകുട്ടികളുമാണ്.

\"\"

Follow us on

Related News