പ്രധാന വാർത്തകൾ
സ്കൂൾ കലോത്സവം കത്തിക്കയറുന്നു: 3ജില്ലകൾ തമ്മിൽ കടുത്തമത്സരംസംസ്ഥാന കലോത്സവം: സ്കൂളുകൾക്ക് അവധിദിവ്യയുടെ യാത്ര സഫലമായി: ദേവരാഗിന് ‘എ’ ഗ്രേഡ്മാര്‍ഗംകളിക്ക് മാര്‍ഗദീപമായി ജയിംസ്: 6 ടീമുകൾക്ക് ആശാൻസംസ്ഥാന സ്കൂൾ കലോത്സവം: കണ്ണൂർ മുന്നിൽനവാമുകുന്ദ സ്കൂളിന് മത്സര വിലക്ക്: തീരുമാനം പുനപരിശോധിക്കണമെന്ന് എഎച്ച്എസ്ടിഎഒന്നുമുതൽ 8വരെ ക്ലാസുകളിലെ ഒബിസി വിദ്യാർത്ഥികൾക്ക് ‘കെടാവിളക്ക്’ സ്കോളർഷിപ്പ്: അപേക്ഷ 20വരെപൂവച്ചല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിൽ കത്തിക്കുത്ത്: പ്ലസ്ടു വിദ്യാർത്ഥിക്ക് ഗുരുതര പരുക്ക്  മന്ത്രിയും സഹപാഠികളും പഴയ മത്സരാർഥികളായി പെരിയാറിനു മുന്നിൽ: കലോത്സവ വേദിയിൽ കൗതുകം മധ്യപ്രദേശ് മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിൽ വിവിധ ഒഴിവുകൾ: അപേക്ഷ 17വരെ

തിരുവിതാംകൂർ ദേവസ്വം ബോർഡിൽ എൽഡി ക്ലാർക്ക്/സബ് ഗ്രൂപ് ഓഫിസർ നിയമനം: അവസാന തീയതി ജൂൺ 18

May 31, 2022 at 12:09 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിൽ എൽ.ഡി ക്ലാർക്ക്/സബ് ഗ്രൂപ് ഓഫിസർ ഗ്രേഡ് II തസ്തികകളിലായുള്ള 50 ഒഴിവിലേക്ക് നിയമനം നടത്തുന്നതിന് കേരള ദേവസ്വം റിക്രൂട്മെന്റ് ബോർഡ് വിജ്ഞാപനം പുറപ്പെടുവിച്ചു (കാറ്റഗറി നമ്പർ: 08/2022). ഹിന്ദു മതത്തിൽപ്പെട്ടവർക്കാണ് അവസരം. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 18.

വേതനം: 19,000–43,600.

യോഗ്യത: എസ്.എസ്.എൽ.സി. അല്ലെങ്കിൽ തത്തുല്യ യോഗ്യത.

\"\"

പ്രായപരിധി: 18 മുതൽ 36 വയസ്സ് വരെ (01.01.2004നും 02.01.1986നും മധ്യേ ജനിച്ചവരാകണം- രണ്ടു തീയതിയും ഉൾപ്പെടെ). പട്ടിക, മറ്റു പിന്നാക്കവിഭാഗത്തിന് ഇളവ്.

പരീക്ഷാഫീസ്: 300 രൂപ. പട്ടികവിഭാഗത്തിന് 200 രൂപ. ദേവസ്വം റിക്രൂട്മെന്റ് ബോർഡിന്റെ വെബ് പോർട്ടലിലെ പേയ്മെന്റ് ഗേറ്റ് വേ വഴി ഓൺലൈനായാണ് ഫീസ് അടയ്ക്കേണ്ടത്.

അപേക്ഷ സമർപ്പിക്കുന്നതിനും വിജ്ഞാപനത്തിന്റെ വിശദവിവരങ്ങൾക്കും: https://kdrb.kerala.gov.in

ഫോൺ: 0471-2339377

\"\"

Follow us on

Related News