പ്രധാന വാർത്തകൾ
കുട്ടികൾക്ക് കളിക്കാൻ സ്കൂളിൽ പ്രത്യേകം സ്‌പോർട്‌സ് പിരീയഡ്: ‘സ്നേഹം’ പദ്ധതി വരുന്നുക്രിസ്മസ് അവധിക്ക് ശേഷം ഇന്ന് സ്കൂളുകൾ തുറക്കും: ഇനി വാർഷിക പരീക്ഷകളുടെ കാലംകേരള മെഡിക്കൽ, എൻജിനീയറിങ്, ആർക്കിടെക്ചർ പ്രവേശനം: അപേക്ഷ ജനുവരി 5മുതൽകെ-ടെറ്റ് ഇല്ലാത്ത അധ്യാപകർ യോഗ്യരല്ല എന്ന വാദം നിലനിൽക്കില്ല: റിവ്യൂ ഹർജിയിൽ കാരണങ്ങൾ നിരത്തി സർക്കാർകെ-ടെറ്റ് വിധിക്കെതിരെ സർക്കാർ സുപ്രീം കോടതിയിൽ റിവ്യൂ ഹർജി നൽകി: വിധി പുന:പരിശോധിക്കണംവിദ്യാർത്ഥികൾക്ക് മാ​സംതോറും  സാ​മ്പ​ത്തി​ക സ​ഹാ​യം: ‘ക​ണ​ക്ട് ടു ​വ​ര്‍ക്ക്’ പ​ദ്ധ​തിക്ക്‌ അപേക്ഷിക്കാംകെ-ടെറ്റ് യോഗ്യത ഉത്തരവ് മരവിപ്പിച്ചു: സർക്കാർ സുപ്രീംകോടതിയിൽ റിവ്യൂ ഹർജി നൽകുംകേരള പബ്ലിക് സർവിസ് കമീഷൻ നിയമനം: വി​വി​ധ ത​സ്തി​ക​ക​ളി​ലാ​യി ഒട്ടേറെ ഒഴിവുകൾഅധ്യാപകരുടെKTET യോഗ്യത സംബന്ധിച്ച പുതുക്കിയ മാർഗ നിർദ്ദേശങ്ങൾ: ഉത്തരവിറങ്ങികേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ

അംബേദ്കർ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ പ്ലസ്ടുക്കാർക്കായി എം.എസ്.സി. ഇക്കണോമിക്സ്

Apr 20, 2022 at 11:32 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

ബംഗളൂരു: ഡോ. ബി.ആർ. അംബേദ്കർ സ്കൂൾ ഓഫ് ഇക്കണോമിക്സ് യൂണിവേഴ്സിറ്റിയിൽ ഫുൾടൈം റെസിഡൻഷ്യൽ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. അഞ്ചു വർഷ ദൈർഘ്യമുള്ള ഇന്റഗ്രേറ്റഡ് എം.എസ്.സി. ഇക്കണോമിക്സ് (80 സീറ്റുകൾ), രണ്ടു വർഷ ദൈർഘ്യമുള്ള എം.എസ്.സി. ഇക്കണോമിക്സ് (25 സീറ്റുകൾ), ഫിനാൻഷ്യൽ ഇക്കണോമിക്സ് (35 സീറ്റുകൾ) എന്നീ കോഴ്‌സുകളിലേക്കാണ് പ്രവേശനം. എല്ലാ കോഴ്സുകളിലും അഞ്ചു സീറ്റുകൾ വീതം പ്രവാസി ഇന്ത്യക്കാർ/വിദേശ വിദ്യാർഥികൾക്കായി സംവരണം ചെയ്തിട്ടുള്ളതാണ്. അപേക്ഷ നിർദേശാനുസരണം ഓൺലൈനായി ഏപ്രിൽ 20 മുതൽ മുതൽ ജൂൺ ആറുവരെ സമർപ്പിക്കാം.

\"\"

യോഗ്യത

ഇന്റഗ്രേറ്റഡ് എം.എസ്.സി. ഇക്കണോമിക്സ്: മാത്തമാറ്റിക്സ്, ഇംഗ്ലീഷ് ഉൾപ്പെടെ മൊത്തം 65 ശതമാനം മാർക്കിൽ കുറയാതെ പ്ലസ്ടു/തത്തുല്യ ബോർഡ് പരീക്ഷ വിജയിച്ചിരിക്കണം. എസ്.സി/എസ്.ടി വിദ്യാർഥികൾക്ക് 60 ശതമാനം മാർക്ക് മതി.

എം.എസ്.സി. ഇക്കണോമിക്സ്, ഫിനാൻഷ്യൽ ഇക്കണോമിക്സ്: ബി.എസ്.സി/ബി.എ (ഓണേഴ്സ്) ഇക്കണോമിക്സ്/ബി.എസ്.സി/ബി.എ ഇക്കണോമിക്സ് വിത്ത് മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ് /ഇക്കണോമിക്സ് മൊത്തം 55 ശതമാനം മാർക്കിൽ കുറയാതെ വിജയിച്ചിരിക്കണം. എസ്.സി/എസ്.ടി വിദ്യാർഥികൾക്ക് 50 ശതമാനം മാർക്ക് മതി.

\"\"

തിരഞ്ഞെടുപ്പ്: സെലക്ഷൻ നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (സി.യു.ഇ.ടി.- 2022) റാങ്ക് അടിസ്ഥാനമാക്കി. പ്രവേശനമാഗ്രഹിക്കുന്നവർ ആദ്യം സി.യു.ഇ.ടി.- 2022ന് അപേക്ഷിക്കണം.

അപേക്ഷാ ഫീസ്: 600 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി. എന്നിവർക്ക് 300 രൂപ.

കൂടുതൽ വിവരങ്ങൾക്ക്: http://nta.ac.in അംബേദ്കർ സ്കൂൾ ഓഫ് ഇക്കണോമിക്സ് യൂണിവേഴ്സിറ്റിയുടെ പ്രവേശന വിജ്ഞാപനം, ഇൻഫർമേഷൻ ബ്രോഷർ https://base.ac.in ൽ ലഭിക്കും. പ്രവേശന നടപടികൾ, സംവരണം, ഫീസ് ഘടന ഉൾപ്പെടെ കൂടുതൽ വിവരങ്ങൾ ഇൻഫർമേഷൻ ബ്രോഷറിലുണ്ട്.

\"\"

Follow us on

Related News