JOIN OUR WHATSAPP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
ന്യൂഡല്‍ഹി: കേന്ദ്രീയ വിദ്യാലയ പ്രവേശനത്തിന് ഇനി എം.പിമാരുടെ ശുപാര്‍ശക്കത്ത് വേണ്ട. കേന്ദ്രീയ വിദ്യാലയത്തിലെ എം.പി ക്വാട്ട അധികൃതർ റദ്ദാക്കി. ഇനി മുതല്‍ ജനറല്‍ ക്വാട്ടയും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള ക്വാട്ടയും മാത്രം. എം.പിമാരുടെ മക്കള്‍, പേരക്കുട്ടികള്‍ എന്നിവര്‍ക്ക് അനുവദിച്ചിരുന്ന സംവരണവും റദ്ദാക്കി.
ഓരോ എംപിമാര്‍ക്കും പത്ത് സീറ്റ് വീതമാണ് ക്വാട്ട ഉണ്ടായിരുന്നത്. കേന്ദ്രീയ വിദ്യാലയ സംഘടനയുടേതാണ് തീരുമാനം. പ്രവേശനത്തിനുള്ള ശുപാര്‍ശ കത്തിന്റെ പേരില്‍ ലക്ഷങ്ങള്‍ കോഴ വാങ്ങുന്നുവെന്ന ആരോപണങ്ങള്‍ ശക്തമായതിനാലാണ് പുതിയ തീരുമാനമെന്നാണ് അധികൃതര്‍ പറയുന്നത്.