JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
തിരുവനന്തപുരം: 2022-23 അദ്ധ്യയന വർഷത്തെ കേരള മെഡിക്കൽ/ എൻജിനീയറിങ് കോഴ്സ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. https://cee.kerala.gov.in ലൂടെ ഏപ്രിൽ 30ന് വൈകീട്ട് അഞ്ച് വരെ അപേക്ഷ സമർപ്പിക്കാം. ആവശ്യമായ രേഖകൾ സമർപ്പിക്കാനുള്ള അവസാന തീയതി മേയ് 10 ആണ്.
എൻജിനീയറിങ്/ ഫാർമസി പ്രവേശന പരീക്ഷ ജൂൺ 26ന് രാവിലെയും ഉച്ചക്ക് ശേഷവുമായി നടക്കുന്നതായിരിക്കും. ജൂൺ 10 മുതൽ വെബ്സൈറ്റിൽനിന്ന് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങൾക്ക് പുറമെ മുംബൈ, ഡൽഹി, ദുബൈ എന്നിവിടങ്ങളിലും കേന്ദ്രങ്ങളുണ്ടാകും. ജൂലൈ 25നകം പരീക്ഷാ ഫലവും ആഗസ്റ്റ് 15നകം റാങ്ക് പട്ടികയും പ്രസിദ്ധീകരിക്കും.
എൻജിനീയറിങ്, ആർക്കിടെക്ചർ, ബി.ഫാം, എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എ.എം.എസ് (ആയുർവേദം), ബി.എച്ച്.എം.എസ് (ഹോമിയോപ്പതി), ബി.എസ്.എം.എസ് (സിദ്ധ), ബി.യു.എം.എസ് ((യൂനാനി), അഗ്രികൾചർ, വെറ്ററിനറി, ഫിഷറീസ്, ഫോറസ്ട്രി, കോഓപറേഷൻ ആൻഡ് ബാങ്കിങ്, ക്ലൈമറ്റ് ചെയ്ഞ്ച് ആൻഡ് എൻവയൺമെൻറൽ സയൻസ് എന്നീ കോഴ്സുകളിലേക്ക് അപേക്ഷ സമർപ്പിക്കാനാകും. ഒരു അപേക്ഷയിലൂടെ തന്നെ എല്ലാ കോഴ്സുകളിലേക്കും അപേക്ഷിക്കാനാകും. അഞ്ച് ഘട്ടങ്ങളിലൂടെയാണ് അപേക്ഷാ സമർപ്പണം പൂർത്തിയാക്കേണ്ടത്. ശേഷം അക്നോളജ്മെൻറ് പേജിന്റെ പ്രിന്റ്ഔട്ട് എടുത്തു സൂക്ഷിക്കേണ്ടതാണ്.
എസ്.ഇ.ബി.സി വിഭാഗത്തിലുള്ളവർ വില്ലേജ് ഓഫീസറിൽ നിന്ന് നോൺക്രീമിലെയർ സർട്ടിഫിക്കറ്റ് വാങ്ങി അപ്ലോഡ് ചെയ്യണം. പട്ടികജാതി/ വർഗ സംവരണത്തിന് അർഹതയുള്ളവർ തഹസിൽദാരിൽനിന്ന് ജാതി സർട്ടിഫിക്കറ്റ് വാങ്ങി അപ്ലോഡ് ചെയ്യണം. മറ്റ് അർഹ സമുദായത്തിൽ (ഒ.ഇ.സി) നിന്നുള്ളവർ പഠനാവശ്യങ്ങൾക്ക് വില്ലേജ് ഓഫീസറിൽ നിന്നുള്ള നോൺക്രീമിലെയർ സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യണം.