പ്രധാന വാർത്തകൾ
NEET-UG 2026: അപേക്ഷാ തിരുത്തലുകൾക്ക് ഇന്ന് ഉച്ചമുതൽ തുടക്കംപ്ലസ്ടുവിന് ശേഷം എന്ത്? മികച്ച കോഴ്സുകളും പഠനകേന്ദ്രങ്ങളും അറിയാംസ്‌കൂൾ ഉച്ചഭക്ഷണത്തിന് വിറകടുപ്പ് ഉപയോഗിക്കാൻ അനുമതിപ്ലസ് ടുവിന് ശേഷം തിരഞ്ഞെടുക്കാവുന്ന ബിരുദ കോഴ്സുകൾ: ഉപരിപഠനം 2026സ്കൂൾ പരീക്ഷാ സമ്പ്രദായം പരിഷ്കരിക്കും: മന്ത്രി വി.ശിവൻകുട്ടിസഹകരണ ബാങ്കുകളിലും സഹകരണ സംഘങ്ങളിലും വിവിധ ഒഴിവുകൾ: അപേക്ഷ 4വരെ മാത്രംനിലവിലെ പ്ലസ് വൺ പാഠപുസ്തകങ്ങൾ ഇനി ഓർമ: പുതിയ പുസ്തകങ്ങൾ വന്നുസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഗൾഫ് പരീക്ഷകളുടെ പുതിയ ഷെഡ്യൂൾസ്കൂൾ പരീക്ഷ: ചോദ്യപേപ്പർ മാറി നൽകിഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ, അറിയിപ്പുകൾ

പ്രീ-പ്രൈമറി ജീവനക്കാരുടെ  ജനുവരി മാസത്തെ ഓണറേറിയം: വിതരണം ഉടൻ

Mar 26, 2022 at 11:33 am

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ സ്കൂളുകളോടനുബന്ധിച്ച് അദ്ധ്യാപക രക്ഷകർതൃ സമിതികളുടെ നിയന്ത്രണത്തിൽ പ്രവർത്തിച്ചുവരുന്ന അംഗീകൃത പ്രീ-പ്രൈമറി വിഭാഗം ജീവനക്കാരുടെ ജനുവരി മാസത്തെ ഓണറേറിയം ഉടൻ വിതരണം ചെയ്യാൻ ഉത്തരവ്.ആദ്യഘഡുവായി 2,77,70,750 രൂപ അനുവദിച്ചു.

\"\"

അനുവദിച്ച തുക ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടർമാർക്ക് അടിയന്തിരമായി നൽകുന്നതിനുളള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.പ്രീ-പ്രൈമറി വിഭാഗത്തിലെ അദ്ധ്യാപകർക്ക് സേവന ദൈർഘ്യത്തിന്റെഅടിസ്ഥാനത്തിൽ12,000/-12,500/- രൂപയും, ആയമാർക്ക് 7000/- 7500/- രൂപയും നിരക്കിൽ നിലവിൽ പ്രതിമാസ ഓണറേറിയമായി അനുവദിച്ചു വരുന്നുണ്ട്. അദ്ധ്യാപകരക്ഷകർത്ത്യ സമിതികളുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പ്രീ-പ്രൈമറി വിഭാഗത്തിലെ ജീവനക്കാരുടെ ജനുവരി മാസത്ത ഒാണറേറിയം മുഴുവനായും വിതരണം നടത്തുന്നതിന് തുക പര്യാപ്തമല്ലാത്തതിനാൽ ഈ മാസത്തേക്ക് ആദ്യഘഡുവായിട്ടാണ് തുക അനുവദിച്ചത്. ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് ജനുവരി മാസത്തെ ബാക്കി തുക ഉടനെ വിതരണം ചെയ്യുമെന്നും ഉത്തരവിൽ പറയുന്നു.

\"\"

Follow us on

Related News