JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
തിരുവനന്തപുരം: അടുത്ത അദ്ധ്യയന വർഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെ അച്ചടി പൂർത്തിയായതായി മന്ത്രി വി.ശിവൻകുട്ടി. നിലവിലെ കോവിഡ് സാഹചര്യങ്ങളിലും വളരെ മുൻകൂട്ടി തന്നെ പാഠപുസ്തകങ്ങൾ കുട്ടികൾക്ക് ലഭ്യമാകുന്ന സാഹചര്യം വകുപ്പ് കൈക്കൊണ്ടിട്ടുണ്ട്. ഒന്നുമുതൽ 10വരെ ക്ലാസുകളിലെ പാഠപുസ്തകങ്ങളുടെ അച്ചടി പൂർത്തിയായി വിതരണത്തിനായി തയ്യാറെടുത്തു വരികയാണ്. വിതരണം സംബന്ധിച്ച് ഉണ്ടാകുന്ന എല്ലാവിധ പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനായി വകുപ്പിന് കീഴിൽ പാഠപുസ്തക വിഭാഗം ജീവനക്കാരും ജില്ലാ/ഉപജില്ലാ തലങ്ങളിലെ ജീവനക്കാരും വിതരണ ചുമതല വഹിക്കുന്ന കെ.ബി.പി.എസ്സും സജ്ജമാണ്.
നിലവിൽ സംസ്ഥാനത്തെ 14 ജില്ലാ ഹബ്ബുകളിലും അച്ചടിച്ച പാഠപുസ്തകങ്ങൾ എത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.