JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW
തിരുവനന്തപുരം: പ്ലസ്ടു ക്ലാസുകളിൽ ഓഫ്‌ലൈൻ – ഓൺലൈൻ പഠനവിടവ് ഉണ്ടെങ്കിൽ അത് നികത്താൻ \”തെളിമ\” പദ്ധതിയുമായി എൻഎസ്എസ് ഹയർസെക്കൻഡറി. സംസ്ഥാനത്തൊട്ടാകെ 56 കേന്ദ്രങ്ങളിൽ സ്പെഷ്യൽ ക്ളാസുകൾ തുടങ്ങുന്നതാണ് പദ്ധതി. രാത്രികാല ക്ളാസുകൾക്ക് വേണ്ടി അധ്യാപകർ അധിക ജോലി ചെയ്യും.
ലളിതവൽക്കരിച്ച പഠന സഹായികൾ ഈ ക്ലാസുകളിൽ വിതരണം ചെയ്യും. പഠന സഹായികൾ മന്ത്രി വി.ശിവൻകുട്ടിക്ക് നൽകി പ്രകാശനം ചെയ്തു. ക്ളാസുകളിൽ കുട്ടികൾക്ക് ആഹാരവും നൽകും.
തെളിമ പദ്ധതിയുടെ ഭാഗമായി ലാബ് @ ഹോം പദ്ധതിയും ആരംഭിച്ചിട്ടുണ്ട്. ലാബിന്റെ അന്തരീക്ഷം വീട്ടിൽ ലഭ്യമാക്കാനുള്ള പദ്ധതിയാണ് ഇത്. 2022 മാർച്ച് 1 മുതൽ 15 വരെയാണ് പദ്ധതിയുടെ കാലയളവ്.
തെളിമ പദ്ധതിയുടെ ലക്ഷ്യങ്ങൾ
അരികുവൽക്കരിക്കപ്പെടുന്ന വിദ്യാർത്ഥി സമൂഹത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക.
വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്നവർക്ക് കൈതാങ്ങാവുക.
അക്കാദമിക്ക് മേഖലകളിൽ എൻ.എസ്എസിൻ്റെ ഇടപെടൽ ശക്തമാക്കുക.
അക്കാദമിക മേഖലയിൽ ഇടപെടാനുള്ള അവസരം ഒരുക്കുക വഴി വോളന്റിയർമാരിൽ ഉത്തരവാദിത്തബോധവും ആത്മാഭിമാനവും വളർത്തുക.
പൊതു വിദ്യാഭ്യാസ മേഖലയിൽ വിദ്യാർത്ഥി സമൂഹത്തിനും ഗണ്യമായ സംഭാവനകൾ നല്കാനാകും എന്ന് വോളന്റിയർമാരെ ബോദ്ധ്യപ്പെടുത്തുക.