JOIN OUR WHATSAPP GROUP https://chat.whatsapp.com/Gif04ekAs550O2uoDpZkiU
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ പഠനം സാധരണ നിലയിലേക്ക്. ഫെബ്രുവരി 21മുതൽ സ്കൂളുകൾ പൂർണ്ണ തോതിൽ പ്രവർത്തിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ അറിയിച്ചു നാളെമുതൽ (ഫെബ്രുവരി 14മുതൽ ) മുഴുവൻ ക്ലാസുകളും പുന:രാരംഭിക്കും. എന്നാൽ ഒന്നുമുതൽ 9വരെ ക്ലാസുകൾ ഉച്ചവരെയാകും പ്രവർത്തിക്കുക. 21മുതൽ എല്ലാ ക്ലാസുകളും വൈകുന്നേരം വരെ പ്രവർത്തിക്കും. ശനിയാഴ്ച്ചകളും പ്രവർത്തി ദിനമാകും. കുട്ടികൾ യൂണിഫോം ധരിക്കുന്നത് നന്നാകും. വിദ്യാർത്ഥികളെ തിരിച്ചറിയാനും ബസ് യാത്രയ്ക്കും ഇത് ഗുണം ചെയ്യും.