പ്രധാന വാർത്തകൾ
സ്കൂൾ കലോത്സവം കത്തിക്കയറുന്നു: 3ജില്ലകൾ തമ്മിൽ കടുത്തമത്സരംസംസ്ഥാന കലോത്സവം: സ്കൂളുകൾക്ക് അവധിദിവ്യയുടെ യാത്ര സഫലമായി: ദേവരാഗിന് ‘എ’ ഗ്രേഡ്മാര്‍ഗംകളിക്ക് മാര്‍ഗദീപമായി ജയിംസ്: 6 ടീമുകൾക്ക് ആശാൻസംസ്ഥാന സ്കൂൾ കലോത്സവം: കണ്ണൂർ മുന്നിൽനവാമുകുന്ദ സ്കൂളിന് മത്സര വിലക്ക്: തീരുമാനം പുനപരിശോധിക്കണമെന്ന് എഎച്ച്എസ്ടിഎഒന്നുമുതൽ 8വരെ ക്ലാസുകളിലെ ഒബിസി വിദ്യാർത്ഥികൾക്ക് ‘കെടാവിളക്ക്’ സ്കോളർഷിപ്പ്: അപേക്ഷ 20വരെപൂവച്ചല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിൽ കത്തിക്കുത്ത്: പ്ലസ്ടു വിദ്യാർത്ഥിക്ക് ഗുരുതര പരുക്ക്  മന്ത്രിയും സഹപാഠികളും പഴയ മത്സരാർഥികളായി പെരിയാറിനു മുന്നിൽ: കലോത്സവ വേദിയിൽ കൗതുകം മധ്യപ്രദേശ് മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിൽ വിവിധ ഒഴിവുകൾ: അപേക്ഷ 17വരെ

ദയാവധത്തിന് അപേക്ഷ നൽകാനൊരുങ്ങിയ ട്രാൻസ് ജെൻഡർ അധ്യാപിക 15ന് ജോലിയിൽ പ്രവേശിക്കും: മന്ത്രിയുടെ ഇടപെടൽ

Jan 11, 2022 at 11:22 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT

തിരുവനന്തപുരം: ട്രാൻസ് ജെൻഡറായി ജീവിക്കാനാവുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ദയാവധത്തിന് അപേക്ഷ നൽകാനൊരുങ്ങിയ അനീറ കബീറിന് സ്കൂളിലെ അധ്യാപക ജോലിയിൽ തുടരാൻ അനുമതി. ഒറ്റപ്പാലം സ്വദേശി അനീറ കബീർ 15ന് വീണ്ടും അധ്യാപികയാകും.
സോഷ്യാളജി ജൂനിയർ തസ്തികയിൽ
താൽക്കാലിക അധ്യാപികയായിരുന്ന
അനീറ ചെർപ്പുളശ്ശേരി ഗവ. ഹയർ
സെക്കൻഡറി സ്കൂളിൽ തിരികെ
ജോലിക്കു ചേരണമെന്ന് ആവശ്യപ്പെട്ട്
പ്രിൻസിപ്പൽ നേരിട്ട് അനീറയെ വിളിച്ചു.

ട്രാൻസ് ജെൻഡറായതിന്റെ പേരിൽ താൽക്കാലിക അധ്യാപക ജോലി നഷ്ടമായ അനീറയുടെ കഥയറിഞ്ഞ മന്ത്രി വി. ശിവൻകുട്ടി അനീറയുമായി ഫോണിൽ സംസാരിച്ചിരുന്നു. മാന്യമായി ജോലി ചെയ്ത് ജീവിക്കാൻ ട്രാൻസ് വനിത എന്ന നിലയ്ക്ക് തന്നെ അനുവദിക്കുന്നില്ലെന്നും പാലക്കാട്ടെ സർക്കാർ സ്കൂളിൽ ഉണ്ടായിരുന്ന താത്കാലിക അധ്യാപക ജോലി നഷ്ടമായെന്നും അനീറ മന്ത്രിയെ അറിയിച്ചു. സഹോദരൻ ദിവസങ്ങൾക്ക്‌ മുമ്പ് അപകടത്തെ തുടർന്ന് മരിച്ചെന്നും ആ കുടുംബത്തെ സംരക്ഷിക്കേണ്ട ചുമതല കൂടി തനിക്ക് വന്നു ചേർന്നെന്നും അനീറ മന്ത്രിയോട് പറഞ്ഞിരുന്നു.

അനീറയുടെ കുടുംബ പശ്ചാത്തലവും വിദ്യാഭ്യാസ യോഗ്യതയും മന്ത്രി ചോദിച്ചറിഞ്ഞു. രണ്ട് ബിരുദാനന്തര ബിരുദവും എംഎഡും സെറ്റും തനിക്കുണ്ടെന്ന് അനീറ അറിയിച്ചു. ജീവിക്കാൻ കഴിയാത്തതിനാൽ ദയവാദത്തിന് അപേക്ഷ നൽകാൻ അഭിഭാഷകനെ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ലീഗൽ സർവീസസ് അതോറിറ്റിക്ക്‌ അപേക്ഷ നൽകിയിരുന്നു അനീറ.

\"\"


വിഷയവുമായി ബന്ധപ്പെട്ട് പാലക്കാട്‌ വിദ്യാഭ്യാസ ഉപ ഡയറക്ടറുമായി മന്ത്രി ഫോണിൽ സംസാരിച്ചു. അനീറയ്ക്ക് നഷ്ടമായ ജോലി തിരികെ നൽകാൻ ആവശ്യമായ നടപടികൾ എടുക്കാൻ മന്ത്രി പാലക്കാട്‌ വിദ്യാഭ്യാസ ഉപ ഡയറക്ടർക്ക് നിർദേശം നൽകി. ഇതേ തുടർന്നാണ് അനീറയ്ക്ക് ജോലി തിരികെ ലഭിച്ചത്.

\"\"

Follow us on

Related News