പ്രധാന വാർത്തകൾ
സ്കൂൾ വാർഷിക പരീക്ഷകളിൽ മികച്ച വിജയം നേടാൻ ഒരുങ്ങാം; കുട്ടികൾക്കായി പഠന ടിപ്‌സുകൾ”സിഎം കിഡ്സ്” സ്കോളർഷിപ്പ് പരീക്ഷ നാളെ: കുട്ടികൾ അറിയേണ്ട കാര്യങ്ങൾവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നു

സ്കൂളുകളിലെ ഉച്ചഭക്ഷണ ഫണ്ട് ക്ഷാമം: പരിഹാരം ഉണ്ടാകുമെന്ന് മന്ത്രി

Nov 22, 2021 at 11:11 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP

തിരുവനന്തപുരം : സ്കൂൾഉച്ചഭക്ഷണ പദ്ധതിക്കുള്ള ഫണ്ടിന്റെ കുറവുമൂലം അധ്യാപകരും മറ്റു ജീവനക്കാരും അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്ക് ഉടൻ പരിഹാരം ഉണ്ടാകുമെന്ന് മന്ത്രി വി.ശിവൻകുട്ടി. ഇതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉൾപ്പെടെയുള്ളവരുടെ യോഗം വിളിക്കും. യോഗത്തിൽ നിലവിലെ പ്രതിസന്ധിക്ക് പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷ. നിലവിൽ ഒരുകുട്ടി ആഴ്ചയിൽ 3 ദിവസമാണ് സ്കൂളിലെത്തുന്നത്. ഒരു കുട്ടിക്ക് ഒരാഴ്ചത്തേക്കു അനുവദിക്കുന്നതു
24 രൂപയും. മുട്ടയും പാലും കൊടുത്തു തീരുമ്പോൾ 21 രൂപ ചെലവാകും.
ബാക്കി 3 രൂപ കൊണ്ട് ഉച്ച ഊണുവച്ചു നൽകേണ്ട ഗതികേടിലാണു പ്രധാനാധ്യാപകർ. പാചകവാതക
ത്തിന്റെ ചെലവ്, പച്ചക്കറി, സാധനങ്ങൾ സ്കൂളിലെത്തിക്കാനുള്ള വാഹനക്കൂലി എന്നിവയ്ക്കായി ആകെ ബാക്കിയുള്ളത് ഈ 3 രൂപയാണ്. ഈപ്രതിസന്ധി മറികടക്കാൻ അവശ്യ സാധനങ്ങൾ അധ്യാപകർ സ്വന്തമായി എത്തിക്കുകയാണ്. ഈ പ്രതിസന്ധി വ്യാപകമായി ഉണ്ടായതോടെയാണ് പരാതികൾ ഉയർന്നത്.

\"\"

Follow us on

Related News