പ്രധാന വാർത്തകൾ
മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയം

പ്ലസ് വൺ (വൊക്കേഷണൽ) ട്രാൻസ്ഫർ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു: 16വരെ പ്രവേശനം

Nov 12, 2021 at 3:29 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP

തിരുവനന്തപുരം: ഒന്നാം വർഷ ഹയർ സെക്കൻഡറി (വൊക്കേഷണൽ) ഏകജാലക പ്രവേശനത്തിനുള്ള ട്രാൻസ്ഫർ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു.
http://admission.dge.kerala.gov.in എന്ന അഡ്മിഷൻ വെബ് സൈറ്റിലെ Higher
Secondary (Vocational) Admission എന്ന പേജിൽ ലിസ്റ്റ് ലഭ്യമാണ്.Transfer Allotment Results എന്ന് ലിങ്കിൽ ആപ്ലിക്കേഷൻ നമ്പറും ജനന തീയതിയും നൽകി അപേക്ഷകർക്ക് അലോട്ട്മെന്റ് വിവരങ്ങൾ
മനസ്സിലാക്കുന്നതിനും അലോട്ട്മെന്റ് സ്ലിപ് ഡൗൺലോഡ് ചെയ്യുന്നതിനും കഴിയും.
ട്രാൻസ്ഫർ അലോട്ട്മെന്റിന്റെ അടിസ്ഥാനത്തിൽ നവംബർ 16ന് വൈകിട്ട്
4വരെ പ്രവേശനം നേടാവുന്നതാണ്.

അലോട്ട്മെന്റ് ലിസ്റ്റിൽ ഉൾപ്പെട്ട
വിദ്യാർത്ഥി 16നകം അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ റിപ്പോർട്ട് ചെയ്ത് സ്ഥിര പ്രവേശനം നേടാതിരുന്നാൽ, അഡ്മിഷൻ
പ്രോസസ്സിൽ നിന്നും പുറത്താകുന്നതാണ്.
ഹയർസെക്കൻഡറി (വൊക്കേഷണൽ) വിഭാഗം സ്കൂളുകളിൽ ഇതിനുശേഷം വരുന്ന ഒഴിവുകളിലേക്ക് വെയ്റ്റിങ് ലിസ്റ്റിൽ നിന്നും അഡ്മിഷൻ നടത്തുന്നതാണ്.
വെയ്റ്റിംഗ് ലിസ്റ്റ് പ്രവേശനത്തിന് പരിഗണിക്കുന്നതിനായി നവംബർ 16 മുതൽ പുതിയ അപേക്ഷ സമർപ്പിക്കുന്നതിനും, മുൻപ് അപേക്ഷിച്ചവരിൽ അഡ്മിഷൻ
നേടാത്തവർക്ക് പുതുക്കി നൽകുന്നതിനും അവസരം ഉണ്ടാകും.

\"\"

Follow us on

Related News