പ്രധാന വാർത്തകൾ
പിഎം-ഉഷ പദ്ധതിയിലൂടെ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കു 405 കോടി അനുവദിച്ചുസ്കൂളുകളിൽ കുട്ടികൾക്ക് വിവിധ ഏജൻസികളും സ്വകാര്യ സ്ഥാപനങ്ങളും ക്ലാസുകൾ നൽകരുത്: ഉത്തരവിറങ്ങിഉന്നതവിദ്യാഭ്യാസ കോൺക്ലേവിനായി റീൽസ് മത്സരം: വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ജീവനക്കാർക്കും പങ്കെടുക്കാംസ്കൂൾ കലോത്സവം: ഇത്തവണ മത്സരങ്ങൾ കൃത്യസമയം പാലിക്കുംകേരളത്തിലെ നദികൾ മത്സര വേദികൾ: കലോത്സവത്തിന്റെ 25 വേദികളുടെ വിശദവിവരങ്ങൾപരീക്ഷകളുടെ രഹസ്യസ്വഭാവവും ഗുണനിലവാരവും ഉറപ്പുവരുത്തും: മന്ത്രി വി. ശിവൻകുട്ടിസംസ്ഥാന സ്കൂൾ കലോത്സവ പ്രോഗ്രാം ഷെഡ്യൂൾ പ്രകാശനം ചെയ്തു: വിശദ വിവരങ്ങൾ അറിയാംചോദ്യപേപ്പർ ചോർച്ചയിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്അങ്കണവാടി കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണു: ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്സ്‌കൂൾ കലോത്സവ പ്രചാരണത്തിനായി റീൽസ് മത്സരം:ജനുവരി 4 മുതൽ 8 വരെ

കുട്ടികൾ സ്കൂളിലേക്ക്: പൂർണ്ണ സജ്ജമെന്ന് മന്ത്രി വി.ശിവൻകുട്ടി

Oct 30, 2021 at 4:42 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/D7vDVpmSibC0B9V3Li0De0

തിരുവനന്തപുരം: കോവിഡ തീർത്ത പ്രതിസന്ധിയുടെ ഒന്നര വർഷത്തിനു ശേഷം കേരളത്തിലെ വിദ്യാലയങ്ങൾ തുറക്കുകയാണ്. കേരളപ്പിറവിദിനത്തിൽ സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളും പ്രവർത്തനമാരംഭിക്കും. ഒന്നു മുതൽ എട്ടു വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികളാണ് നവംബർ ഒന്നുമുതൽ സ്കൂളുകളിൽ എത്തുക. പ്ലസ്ടു വരെയുള്ള കുട്ടികൾക്ക് നവംബർ 15 നാണ് ക്ലാസുകൾ ആരംഭിക്കുന്നത്. സ്കൂൾ അധ്യയനം പുനരാരംഭിക്കുന്നതിന് മുന്നോടിയായി വലിയക്രമീകരണങ്ങളാണ് വിദ്യാഭ്യാസ വകുപ്പ് ഒരുക്കിയിട്ടുള്ളതെന്ന് മന്ത്രി വി.ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു. സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി ചെയ്ത ക്രമീകരണങ്ങൾ മന്ത്രി വിവരിച്ചു.

  1. ക്യു ഐ പി മോണിറ്ററിംഗ് കമ്മിറ്റിയുടെ യോഗം വിളിച്ചു ചേർത്തു.
  2. മറ്റ് അധ്യാപക സംഘടനകളുടെ യോഗം വിളിച്ചു ചേർത്തു.
  3. യുവജനസംഘടനകളുടെ യോഗം വിളിച്ചു
    ചേർത്തു.
  4. വിദ്യാർത്ഥി സംഘടനകളുടെ യോഗം വിളിച്ചു ചേർത്തു.
  5. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമാർ / മേയർമാർ തുടങ്ങിയവരുടെ  യോഗം വിളിച്ചു ചേർത്തു.
  1. തൊഴിലാളി സംഘടനകളുടെ യോഗം
    വിളിച്ചു ചേർത്തു.
  2. ജില്ലാ കളക്ടർമാരുടെ യോഗം വിളിച്ചു ചേർത്തു
  3. വിദ്യാഭ്യാസ ഓഫീസർമാരുടെ യോഗം വിളിച്ച് ചേർത്തു.
    ഈ യോഗങ്ങളിലെ ഒക്കെ അഭിപ്രായങ്ങൾ അടക്കം ക്രോഡീകരിച്ച് \’തിരികെ സ്‌കൂളിലേക്ക്\’ എന്ന
    പേരിലുള്ള മാർഗ്ഗരേഖ ഒക്ടോബർ 8 ന്
    പ്രസിദ്ധീകരിച്ചു.
    ഈ മാർഗരേഖയുടെ അടിസ്ഥാനത്തിൽ
    കേരളത്തിലെ സ്‌കൂളുകൾ തുറക്കുന്നതിന്
    മുന്നോടിയായി സ്‌കൂളും പരിസരവും
    വൃത്തിയാക്കുന്നതിനും അണുനശീകരണം
    നടത്തുന്നതിനും വിവിധ തലങ്ങളിലെ
    ജനപ്രതിനിധികൾ, വിവിധ വകുപ്പുകൾ, പി.ടി.എ /
    എസ്.എം.സി, തദ്ദേശഭരണസ്ഥാപനങ്ങൾ, യുവജന സംഘടനകൾ, അധ്യാപക സംഘടനകൾ
    തുടങ്ങിയവയരുടെയെല്ലാം സഹകരണത്തോടെ
    പ്രവർത്തനങ്ങൾ നടത്തി.
    ആരോഗ്യവകുപ്പും വിദ്യാഭ്യാസ വകുപ്പും ചേർന്നുള്ള മാർഗ്ഗരേഖയും മോട്ടോർവാഹന വകുപ്പ്
    മാർഗരേഖയും പ്രവർത്തനങ്ങൾക്ക് കൃത്യമായ
    ദിശാബോധം നൽകി.
    അക്കാദമിക രംഗത്ത് സ്വീകരിക്കേണ്ട പൊതുവായ
    സമീപനവും ക്ലാസ് അടിസ്ഥാനത്തിലും
    വിഷയാടിസ്ഥാനത്തിലും അധ്യാപകർക്ക്
    ഉണ്ടാവേണ്ട ധാരണകൾ സംബന്ധിച്ചും ആവശ്യമായ നിർദേശങ്ങൾ നൽകുന്നതിനായി എസ്.സി.ഇ.ആർ.ടി യുടെ വിശദമായ അക്കാദമിക് മാർഗരേഖയും
    പുറത്തിറക്കി.
\"\"

സംസ്ഥാനത്തെ ഓരോ ഡയറ്റിനും പ്രത്യേക
ചുമതലകൾ നൽകി ക്ലാസ് അടിസ്ഥാനത്തിലുള്ള അധ്യയന പ്രവർത്തന പദ്ധതി തയാറാക്കിയിട്ടുണ്ട്.
പൊതുമാർഗരേഖയിൽ പരാമർശിച്ച രീതിയിൽ ജില്ലാതല, തദ്ദേശഭരണ സ്ഥാപന തല, സ്‌കൂൾ യോഗങ്ങൾ വിപുലമായി കൂടുകയും ആയതിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർമാരുമായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഒരുക്കങ്ങൾ സംബന്ധിച്ച് വിശദമായ യോഗം നടത്തി. ഒക്ടോബർ മൂന്നാം വാരത്തോട് കൂടി ജില്ലാ കളക്ടർമാർ ജില്ലാതല റിപ്പോർട്ട് സംസ്ഥാന തലത്തിലേക്ക് ലഭ്യമാക്കി.

\"\"

ഇതുകൂടാതെ വിദ്യാഭ്യാസ വകുപ്പിലെ വിദ്യാഭ്യാസ ഉപഡയറക്ടർമാർ, റീജണൽ ഡെപ്യൂട്ടി ഡയറക്ടർമാർ, അസിസ്റ്റന്റ് ഡയറക്ടർമാർ, ജില്ലാ വിദ്യാഭ്യാസ
ഓഫീസർമാർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ, സമഗ്ര ശിക്ഷ കേരള പ്രതിനിധികൾ, വിദ്യാകിരണം മിഷൻ കോ-ഓർഡിനേറ്റർമാർ എന്നിവരുടെ
നേതൃത്വത്തിൽ എല്ലാ ജില്ലയിലും വിവിധ ടീമുകൾക്ക് രൂപം നൽകി എല്ലാ സ്‌കൂളുകളും
പരിശോധിക്കുകയുണ്ടായി. പൊതുവിദ്യാലയങ്ങളിലെ അധ്യാപകർക്കും
രക്ഷിതാക്കൾക്കും പരിശീലനം നൽകി.
ഒന്നാം ഘട്ടത്തിൽ പൊതു വിദ്യാഭ്യാസ ആരോഗ്യ വകുപ്പുകൾ സംയുക്തമായി തയ്യാറാക്കിയ പൊതു മാർഗ്ഗരേഖ, എസ്.സി.ഇ.ആർ.ടി. തയ്യാറാക്കിയ
അക്കാദമിക് മാർഗ്ഗരേഖ, സമഗ്രശിക്ഷ കേരള
തയ്യാറാക്കിയ രക്ഷാകർതൃ പരിശീലന പദ്ധതി, കൈറ്റ് തയ്യാറാക്കിയ ഡിജിറ്റൽ മാർഗരേഖ, മോട്ടോർ വാഹന വകുപ്പ് തയ്യാറാക്കിയ കുട്ടികളുടെ യാത്ര സംബന്ധിച്ച മാർഗ്ഗരേഖ തുടങ്ങിയവ അധ്യാപകരെ
പരിചയപ്പെടുത്തി.

രണ്ടാംഘട്ടത്തിൽ അധ്യാപകർക്ക് വിവിധ
വിഷയാടിസ്ഥാനത്തിൽ ഉള്ള പരിപാടികൾ
പരിചയപ്പെടുത്തി. പരിശീലനം ലഭിച്ച അധ്യാപകർ ക്ലാസ് പി.ടി.എ.
ഓൺലൈൻ മുഖാന്തിരം വിളിച്ചുചേർത്ത് രക്ഷകർതൃ പരിശീലനം നടത്തി.
കേരളത്തിലെ മുപ്പത്തി രണ്ടായിരത്തിൽപരം
ഹയർസെക്കൻഡറി/ വൊക്കേഷണൽ ഹയർ
സെക്കൻഡറി അധ്യാപകർക്കും പരിശീലനം
നൽകിയിട്ടുണ്ട്. സ്‌കൂൾ തുറക്കുമ്പോൾ സ്വീകരിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങൾ, സ്‌കൂളും പരിസരവും വൃത്തിയാക്കുന്നതിനുള്ള ശുചീകരണ പ്രക്രിയ, സ്‌കൂളിൽ എത്തിച്ചേരുന്ന കുട്ടികളും അധ്യാപകരും സ്വീകരിക്കേണ്ട കോവിഡ് പെരുമാറ്റരീതികൾ, വിദ്യാലയങ്ങളിലേക്ക് തിരികെ എത്തുന്ന കുട്ടികൾക്ക് വരാനിടയുള്ള മാനസിക പ്രശ്‌നങ്ങളും അവയുടെ പരിഹാര മാർഗങ്ങളും, കുട്ടികളിലെ പഠന പിന്നാക്കാവസ്ഥ, പഠനവൈകല്യങ്ങൾ മുതലായവ
കണ്ടെത്തിയാൽ സ്വീകരിക്കേണ്ട നടപടികൾ തുടങ്ങി ആരോഗ്യവകുപ്പ് വിഭാവനം ചെയ്ത പരിശീലന പരിപാടിയും രക്ഷിതാക്കൾ, കുട്ടികൾ, അധ്യാപകർ തുടങ്ങിയവരിലേക്ക് എത്തിച്ചിട്ടുണ്ട്.

\"\"

24,300 (ഇരുപത്തിനാലായിരത്തി മുന്നൂറ്) തെർമൽ സ്‌കാനറുകൾ സ്‌കൂളുകളിൽ വിതരണം ചെയ്തിട്ടുണ്ട്. 2021 – 22 അധ്യയന വർഷം സംസ്ഥാനത്തെ ഗവൺമെന്റ് എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക
രക്ഷാകർതൃ സമിതിയുടെ രൂപീകരണം സംബന്ധിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് പ്രകാരം പി.ടി.എ. ജനറൽ ബോഡി ഓൺലൈനായി ചേർന്ന് ഭാരവാഹികളെ തെരഞ്ഞെടുക്കാൻ നിർദേശിച്ചിട്ടുണ്ട്. ഇതിന് ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യങ്ങളിൽ ഓൺലൈനായി ജനറൽബോഡി ചേർന്ന് ഒരു അഡ്‌ഹോക് കമ്മിറ്റി തെരഞ്ഞെടുക്കാനുള്ള  
നിർദേശം നൽകിയിട്ടുണ്ട്.

\"\"

Follow us on

Related News