കോട്ടയം: 2021 ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ നടത്തിയ രണ്ടാം സെമസ്റ്റർ മാസ്റ്റർ ഓഫ് ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് (റഗുലർ – 2019 അഡ്മിഷൻ/ 2016 അഡ്മിഷൻ മാത്രം സപ്ലിമെന്ററി (മേഴ്സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് നവംബർ രണ്ടുവരെ അപേക്ഷിക്കാം.
2020 മാർച്ചിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എസ് സി. ഓപ്പറേഷൻസ് റിസർച്ച് ആന്റ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ രണ്ടുവരെ ഓൺലൈനായി അപേക്ഷിക്കാം.

2021 സെപ്തംബറിൽ സ്കൂൾ ഓഫ് കമ്പ്യൂട്ടർ സയൻസസ് നടത്തിയ രണ്ടും മൂന്നും സെമസ്റ്റർ റീ-അപ്പിയറൻസ് ആന്റ് നാലാം സെമസ്റ്റർ റഗുലർ എം.എസ് സി. കമ്പ്യൂട്ടർ സയൻസ് (2019 -21 ബാച്ച്, സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
സീറ്റൊഴിവ്
മഹാത്മാഗാന്ധി സർവകലാശാല സ്കൂൾ ഓഫ് ടൂറിസം സ്റ്റഡീസിൽ മാസ്റ്റർ ഓഫ് ടൂറിസം ആന്റ് ട്രാവൽ മാനേജ്മെന്റ് (എം.ടി.ടി.എം) പ്രോഗ്രാമിൽ 2021-22 ബാച്ചിൽ എസ്.സി., എസ്.ടി. വിഭാഗങ്ങൾക്കായുള്ള ഒന്ന് വീതം സീറ്റുകളിൽ ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 25ന് രാവിലെ 11 ന് പഠനവകുപ്പിൽ എത്തണം. വിശദവിവരത്തിന് ഫോൺ: 0481-2732922, 9847700527.

മഹാത്മാഗാന്ധി സർവകലാശാല സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെ നടത്തുന്ന എം.എ. സോഷ്യൽ വർക് ഇൻ ഡിസെബിലിറ്റി സ്റ്റഡീസ് ആന്റ് ആക്ഷൻ എന്ന കോഴ്സിൽ എസ്.ടി. വിഭാഗക്കാർക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റിൽ ഒരു ഒഴിവുണ്ട്. താല്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 22ന് രാവിലെ 11.30ന് പഠനവകുപ്പിൽ ഹാജരാകണം. മഹാത്മാഗാന്ധി സർവകലാശാല അംഗീകരിച്ച ബിരുദമാണ് പ്രവേശനത്തിനുള്ള അടിസ്ഥാന യോഗ്യത. വിശദവിവരം 0481-2731034 എന്ന ഫോൺ നമ്പറുകളിലും www.sobs.mgu.ac.in എന്ന വെബ് സൈറ്റിലും ലഭിക്കും.
മഹാത്മാഗാന്ധി സർവകലാശാല സ്കൂൾ ഓഫ് പ്യുവർ ആന്റ് അപ്ലൈഡ് ഫിസിക്സിലെ എം.എസ് സി. ഫിസിക്സ് (2021 അഡ്മിഷൻ) ബാച്ചിൽ എസ്.ടി. വിഭാഗത്തിൽ ഒരു സീറ്റൊഴിവുണ്ട്. സർവകലാശാല പി.ജി. പ്രവേശനത്തിന് 2021 പ്രോസ്പെക്ടസ് പ്രകാരം യോഗ്യരായ വിദ്യാർഥികൾ അസൽ യോഗ്യത രേഖകളുമായി ഒക്ടോബർ 22ന് വൈകീട്ട് മൂന്നിന് പഠനവകുപ്പിൽ നേരിട്ട് എത്തണം. ഫോൺ: 0481-2731043.
