തിരുവനന്തപുരം: നെയ്യാറ്റിൻകര സർക്കാർ പോളിടെക്‌നിക് കോളേജിലെ ഒഴിവുള്ള ലാറ്ററൽ എൻട്രി സീറ്റിലേക്കുള്ള പ്രവേശനത്തിനായി ഈ മാസം 7ന് നെയ്യാറ്റിൻകര സർക്കാർ പോളിടെക്‌നിക് കോളേജിൽ വച്ച് സ്‌പോട്ട് അഡ്മിഷൻ നടത്തും. തിരുവനന്തപുരം ജില്ലാ റാങ്ക് പട്ടികയിൽ ഉൾപ്പെട്ട മുഴുവൻ അപേക്ഷകരും യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ (SSLC, PLUS 2/ VHSE, TC, CONDUCT, CASTE, INCOME etc.) നിർദ്ദേശിച്ചിരിക്കുന്ന ഫീസ് എന്നിവ സഹിതം രാവിലെ 9 ന് സ്ഥാപനത്തിൽ ഹാജരാകണം.
പ്രവേശനം ലഭിക്കുന്നവരിൽ നിന്ന് പ്രവേശന സമയത്ത് ഫീസ് 13,780 രൂപ എ.റ്റി.എം കാർഡ്/ ഡെബിറ്റ് കാർഡ് മുഖേനയും 2,500 രൂപ ക്യാഷ് ആയും ആണ് സ്വീകരിക്കുക. എസ്.സി, എസ്.ടി വിഭാഗങ്ങൾക്ക് ഫീസ് ഇളവ് അനുവദിച്ചിട്ടുണ്ട്. അപേക്ഷകർ അഡ്മിഷനായി വരുമ്പോൾ കോവിഡ്-19 മാനദണ്ഡങ്ങൾ കൃത്യമായും പാലിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ http://gptcnta.ac.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.
- സ്കൂൾ അര്‍ധവാര്‍ഷിക പരീക്ഷയിലെ മാറ്റം: ക്രിസ്മസ് അവധിയും പുന:ക്രമീകരിക്കാൻ ധാരണ
- സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ ഹാട്രിക്ക് കിരീടവുമായി മലപ്പുറം: രണ്ടാംസ്ഥാനം പാലക്കാടിന്
- ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യമുണ്ടോ? ഭാഷാ പരിശീലനം നൽകുന്നതിന് അവസരം
- വിമുക്ത ഭടന്മാരുടെ കുട്ടികള്‍ക് ബ്രൈറ്റ് സ്റ്റുഡന്റ്സ് സ്കോളര്ഷിപ്പ്
- ഗണഗീതം പാടിയ കുട്ടികളുടെ ദൃശ്യങ്ങൾ ദുരുപയോഗം ചെയ്യുന്നു: നിയമ നടപടിയെന്ന് സ്കൂൾ പ്രിൻസിപ്പൽ








